/sathyam/media/media_files/2025/09/12/sreekrishna-jayanthi-2025-09-12-13-46-17.jpg)
പാലാ: 'ഗ്രാമം തണലൊരുക്കട്ടെ, ബാല്യം സഫലമാകട്ടെ' എന്ന ജൻമാഷ്ടമി സന്ദേശം ഉയർത്തി പിടിച്ചുകൊണ്ട് ബാലഗോകുലം സുവർണ്ണ ജയന്തി ആഘോഷിക്കുന്ന ഈ വർഷത്തിൽ വിവിധ ബാലഗോകുലങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന ശോഭായാത്രകൾ സെപ്റ്റംബർ 14 ന് വൈകിട്ട് അഞ്ച് മണിക്ക് പാലായിൽ സംഗമിക്കുന്നു.
ഇടയാറ്റ് ബാലഗണപതി ക്ഷേത്രത്തിൽ നിന്നും ഉച്ചകഴിഞ്ഞ് 3.00 മണിക്ക് ആരംഭിച്ച് നരസിംഹസ്വാമി ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന ശോഭായാത്രയുമായി ചേർന്ന് മുരിക്കുംപുഴ ജംഗ്ഷനിൽ എത്തി മുരിക്കുംപുഴ ദേവീക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന ശോഭായാത്രയുമായി സംഗമിച്ച് വലിയ പാലം ജംഗ്ഷനിൽ എത്തിച്ചേരുന്നു.
അവിടെ വെച്ച് കടപ്പാട്ടൂർ, വെള്ളിയേപ്പള്ളി എന്നിവിടങ്ങളിൽ നിന്നും ആരംഭിക്കുന്ന ശോഭായാത്ര വൈകിട്ട് 4.00 ന് വെള്ളാപ്പാട് വനദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ നിന്നുള്ള ശോഭായാത്രയുമായി ചേർന്ന് പാലാ വലിയപാലം ജംഗ്ഷനിൽ സംഗമിക്കും.
ളാലം മഹാദേവക്ഷേത്രം, പോണാട്, കരൂർ എന്നിവിടങ്ങളിൽ നിന്ന് എത്തുന്ന ശോഭായാത്രകളുമായി ചേർന്ന് ളാലം പാലം ജംഗ്ഷനിൽ എത്തി പാറപ്പള്ളി ഗരുഡത്തുമന ശ്രീധർമ്മ ശാസ്താക്ഷേത്രത്തിൽ നിന്നും ചെത്തിമറ്റം പുതിയകാവ് ദേവീക്ഷേത്രത്തിൽ നിന്നും എത്തുന്ന ശോഭായാത്രയുമായി സംഗമിച്ച് മഹാശോഭായാത്രയായി നഗരം ചുറ്റി വൈകുന്നേരം 6 മണിക്ക് മുരിക്കുംപുഴ ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രാങ്കണത്തിൽ സമാപിക്കുന്നു.
ശോഭായാത്രകൾക്ക് ബാലഗോകുലം ജില്ലാ സമിതിയംഗം റ്റി.എൻ. രഘു ഇടയാറ്റ്, പ്രശാന്ത് കടപ്പാട്ടൂർ, മിഥുൻ കൃഷ്ണ, വിവിധ സ്ഥലങ്ങളിലെ കൺവീനർമാരായ വി സി ചന്ദ്രൻ, മായാ മോഹൻ, വിനോദ് പുന്നമറ്റം, സുധീർ കമലാനിവാസ്, ജിലു കല്ലറയ്ക്കതാഴെ, കെ. എസ് ഗിരീഷ്, അഭിലാഷ് രാജ്, കെ. എം പ്രസിത്, സുനീഷ് വെള്ളാപ്പാട്, സതീഷ് കുമാർ, കണ്ണൻ ചെത്തിമറ്റം, എം. ആർ ബിനു, എം.ആർ രാജേഷ്, റ്റി.പി ഷാജി, വിനോദ് പോണാട്, സുര്യൻ വെള്ളിയേപ്പള്ളി, തുടങ്ങിയവർ നേതൃത്വം നൽകും.