/sathyam/media/media_files/2025/09/15/fr-chandran-kunnel-2025-09-15-12-11-23.jpg)
കടുത്തുരുത്തി: കുരിശിലൂടെ മാത്രമാണ് ക്രൈസ്തവന് രക്ഷ നേടാനാവൂയെന്ന് ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍. ക്രിസ്തുവിനെ സ്വീകരിക്കുന്ന ഏവനും രക്ഷ നേടാന്‍ കര്‍ത്താവ് നല്‍കിയ ഏകമാര്‍ഗവും കുരിശാണെന്ന് അദേഹം പറഞ്ഞു.
കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയില്‍ നടന്ന വിശുദ്ധ കുരിശിന്റെ പുകഴ്ച്ചയുടെ തിരുനാളിനോടുനുബന്ധിച്ചു ടൗണിലെ കുരിശടിയിലെ തിരുകര്‍മങ്ങളുടെ സമാപനത്തില്‍ സന്ദേശം നല്‍കുകയായിരുന്നു അദേഹം.
ആധുനിക മനുഷ്യന്‍ കുരിശ് ഒഴിവാക്കി ജീവിക്കാനാണ് ശ്രമിക്കുന്നത്. കര്‍ത്താവ് കാണിച്ചു തരുന്നത് കുരിശിന്റെ വഴിയ നടക്കാനാണെന്നും ഫാ.ചന്ദ്രന്‍കുന്നേല്‍ പറഞ്ഞു.
തിരുനാള്‍ കുര്‍ബാനയ്ക്ക് ഫാ.സ്റ്റാന്‍ലി മങ്ങാട്ട് സിഎംഎഫ് കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് പള്ളിയില്‍ നിന്നും കടുത്തുരുത്തി ടൗണിലെ കുരിശടിയിലേക്ക് തിരുനാള്‍ പ്രദക്ഷിണം നടന്നു.
കുരിശടിയില്‍ നടന്ന പ്രാര്‍ത്ഥനകള്‍ക്ക് ഫാ.ഫ്രാന്‍സീസ് പുത്തന്‍പുര വിസി കാര്‍മികത്വം വഹിച്ചു. സഹവികാരി ഫാ.ജോണ്‍ നടുത്തടം, ഫാ.ബിജു ഇളംപ്ലാശ്ശേരില്‍ സിഎംഎഫ് തുടങ്ങിയവരും നൂറുകണക്കിന് വിശ്വാസികളും തിരുകര്‍മങ്ങളില്‍ പങ്കെടുത്തു.