സ്ത്രീപക്ഷ നവകേരളം: തിരുനക്കര ഗാന്ധി സ്ക്വയറില്‍ കോട്ടയം ബസേലിയസ് കോളജിലെ എൻഎസ്എസ് വോളണ്ടിയർമാർ ഫ്ളാഷ്മോബ് അവതരിപ്പിച്ചു

New Update
flash mob

വനിതാ- ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന 'സ്ത്രീപക്ഷ നവകേരളം' സ്ത്രീ ശാക്തീകരണ പരിപാടിയുടെ ഭാഗമായി തിരുനക്കര ഗാന്ധി സ്‌ക്വയറിൽ  കോട്ടയം ബസേലിയസ് കോളജിലെ എൻ.എസ്.എസ്. വോളണ്ടിയർമാർ അവതരിപ്പിച്ച ഫ്‌ളാഷ് മോബ്.

കോട്ടയം: സ്ത്രീകളെ നവചിന്തകളുടെയും ആത്മവിശ്വാസത്തിന്റെയും ലോകത്തേക്ക് ക്ഷണിച്ച് വിദ്യാർഥികളുടെ ഫ്‌ളാഷ് മോബ്. വനിതാ- ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 18 മുതൽ 20 വരെ കോട്ടയത്തു നടത്തുന്ന 'സ്ത്രീപക്ഷ നവകേരളം' എന്ന സ്ത്രീ ശാക്തീകരണ പരിപാടിക്ക്  മുന്നോടിയായാണ് തിരുനക്കര ഗാന്ധി സ്‌ക്വയറിൽ കോട്ടയം ബസേലിയസ് കോളജിലെ എൻ.എസ്.എസ്. വോളണ്ടിയർമാർ പരിപാടി അവതരിപ്പിച്ചത്.

Advertisment

ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ പി.എം. മാത്യു പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ വനിതാ - ശിശുവികസനവകുപ്പ് സീനിയർ സൂപ്രണ്ട് ജി. സ്വപ്നാമോൾ, ജൂനിയർ സൂപ്രണ്ട് ഉമാദേവി, കോളജ് എൻ.എസ്.എസ്. പ്രോഗ്രാം കോ ഓർഡിനേറ്റർമാരായ മഞ്ജുഷ പണിക്കർ, കൃഷ്ണരാജ്, കമ്മ്യൂണിറ്റി വിമൻസ് ഫെസിലിറ്റേറ്റർ റിയാമോൾ റെജി എന്നിവർ നേതൃത്വം നൽകി.

ജില്ലാ പഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതിയുടെ ഭാഗമായി മാമ്മൻ മാപ്പിള ഹാളിലാണ് സ്ത്രീ ശാക്തീകരണ പരിപാടിയും വിപണനമേളയും നടത്തുന്നത്. സ്ത്രീകൾക്ക് സാക്ഷരതയും നവചിന്തയും സാധ്യമാക്കുക, അവരുടെ അറിവും കഴിവും വളർത്തുക എന്നിവയാണ് പരിപാടിയുടെ ലക്ഷ്യം.

Advertisment