കടുത്തുരുത്തിയില്‍ വീട്ടിൽ അതിക്രമിച്ചു കയറി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതി അറസ്റ്റിൽ

New Update
manu crime kaduthuruthy

കടുത്തുരുത്തി: വീട്ടിൽ അതിക്രമിച്ചു കയറി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതി അറസ്റ്റിൽ. വെച്ചൂര്‍ അംബികാ മാര്‍ക്കറ്റ് കളരിത്തറ ഹൗസില്‍ ബിജുവിന്‍റെ മകന്‍ മനു (22) വിനെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. 

Advertisment

ഞായറാഴ്ച പകൽ 3 30 ഓടെ എഴുമാതുരുത്ത് സ്വദേശിയും കുടുംബവും താമസിക്കുന്ന ഇഞ്ചിത്തറ വീട്ടിൽ പ്രതി അതിക്രമിച്ചു കയറി ദേഹോപദ്രവം ഏൽപ്പിച്ച് മകളെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. 

സംഭവത്തിൽ അന്വേഷണം നടത്തിയ കടുത്തുരുത്തി പോലീസ് ഇയാളെ ഞായറാഴ്ച രാത്രി 8.00 മണിക്ക് നിയമാനുസരണം അറസ്റ്റ് ചെയ്തിട്ടുള്ളതാണ്. 

പ്രതി മനു വൈക്കം സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. മുഹമ്മ സ്റ്റേഷനിലും ഇയാൾക്കെതിരെ ക്രിമിനൽ കേസ് നിലവിലുണ്ട്. 

കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ട് പ്രകാരം കാപ്പാ ചുമത്തപ്പെട്ട് 26-11-2024 മുതൽ ആറുമാസക്കാലം ഇയാളെ ജില്ലയിൽ നിന്നും പുറത്താക്കപ്പെട്ടിട്ടുണ്ട്.

Advertisment