/sathyam/media/media_files/2025/09/17/1001256295-2025-09-17-10-51-58.jpg)
കോട്ടയം: കുറുപ്പന്തറ ആറാം മൈലില്‍ ബസിന് സൈഡ് കൊടുത്തില്ലെ ന്നാരോപിച്ച് നടുറോഡില്‍ ബസ് ജീവനക്കാരനും ലോറി ഡ്രൈവറുമായി കയ്യാങ്കളി.
എറണാകുളത്തു നിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന ആവേമരിയ ബസിന് ഏറെദൂരം ഇന്ധന ടാങ്കര്‍ ഡ്രൈവര്‍ സൈഡ് കൊടുത്തില്ലെന്നാണ് കയ്യാങ്കളിയിലേക്ക് നയിച്ചത്. ഇന്നലെയായിരുന്നു സംഭവം.
ബസ് ലോറിക്ക് മുന്നില്‍ കയറ്റി നിര്‍ത്തുകയും തുടര്‍ന്നുണ്ടായ വാക്കേറ്റത്തിനിടെ ഇരുവരും തമ്മിലടിക്കുകയായിരുന്നു.
ലോറിയുടെ റിയര്‍വ്യൂ മിറര്‍ പൊട്ടിക്കുകയും ചെയ്തു.
കോട്ടയം എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യബസുകളെക്കുറിച്ച് വ്യാപക പരാതിയാണ് ഉയരുന്നത്.
അപകടങ്ങള്‍ ഉണ്ടാക്കുന്നതിനൊപ്പം ജീവനക്കാരുടെ മോശം പെരുമാറ്റത്തിനെതിരെ വ്യാപക പരാതി ഉയര്‍ന്നിരുന്നു.
ആവേ മരിയ ബസുകള്‍ക്കെതിരെയും പരാതികള്‍ ഉയരുകയും ബസുകളുടെ പേരുകള്‍ പിന്നീട് മാറ്റുകയും ചെയ്തിരുന്നു.
ഈ സംഭവം പുറത്തു വന്നതോടെ പേരുമാറ്റിയിട്ടും രക്ഷയില്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്.
എന്നാൽ, സൈസ് കൊടുക്കാൻ സ്ഥലം ഉണ്ടായിരുന്നിട്ടും ലോറി ഡ്രൈവർ അതിന് തയാറായില്ലെന്നും ആക്ഷേപമുണ്ട്.
ഇത് സംബന്ധിച്ചു നിലവില്‍ പരാതികള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.