മണ്ണയ്ക്കനാട് ഹോളിക്രോസ് റോമൻ കത്തോലിക്ക പള്ളി ഓഡിറ്റോറിയത്തിൽ സൗജന്യ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. കോട്ടയം മെഡിക്കൽ കോളേജിലെ നേത്രവിഭാഗത്തിലെ വിദഗ്ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തില്‍  സെപ്റ്റംബർ 20 ന് രാവിലെ 9.00 മുതൽ ഉച്ചയ്ക്ക് 1.00 വരെ

New Update
eye testing

മണ്ണയ്ക്കനാട്: വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റി (വിഎസ്എസ്എസ്), കോട്ടയം മെഡിക്കൽ കോളേജ്, ദേശീയ അന്ധത നിയന്ത്രണ പദ്ധതി, പീപ്പിൾസ് ഡെവലപ്പ്മെൻ്റ് കമ്മിറ്റി, ഇടവക സമിതി എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിയ്ക്കുന്ന സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് ഹോളിക്രോസ് റോമൻ കത്തോലിക്ക പള്ളി ഓഡിറ്റോറിയത്തിൽ നടക്കും.

Advertisment

2025 സെപ്റ്റംബർ 20 ശനിയാഴ്‌ച രാവിലെ 9 മണിക്ക് വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ. അഗസ്റ്റിൻ ബിനോയ് മേച്ചേരിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. കോട്ടയം മെഡിക്കൽ കോളേജിലെ നേത്രവിഭാഗത്തിലെ വിദഗ്ദ്ധ ഡോക്ടർമാരുടെ സംഘം ക്യാമ്പ് നയി ക്കുന്നു.

ക്യാമ്പിൽ പങ്കെടുക്കാൻ പേര് മുൻകൂട്ടി രജിസ്റ്റർ ചെയ്യാവുന്നതാണന്ന് വികാരി ഫാ.തോമസ് പഴവക്കാട്ടിൽ, ജനകീയ വികസന സമിതി സെക്രട്ടറി ലിബിൻ ഫിലിപ്,ഇടവക സമിതി സെക്രട്ടറി ഇൻ-ചാർജ് വിജയ് ബാബു, ആനിമേറ്റർ ലീന സാബു എന്നിവർ അറിയിച്ചു. മുൻകൂട്ടി രജിസ്റ്റർ ചെയ്യാൻ വിളിക്കേണ്ട ഫോൺ നമ്പർ - 9946070401, 9744843491, 9497021935, 8547891379.

Advertisment