ശ്രീകൃഷ്ണ വാദ്യ കലാപീഠം വാർഷിക പൊതുയോഗവും വാദ്യ പ്രജാപതി പുരസ്‌കാര സമർപ്പണവും സെപ്റ്റംബർ 21 ന് ഇടമറ്റം ഓശാന മൗണ്ടിൽ

New Update
vadya kalapeedam bharanganam

ഭരണങ്ങാനം: ക്ഷേത്ര വാദ്യ കലാകാരന്മാരുടെ സംഘടനയായ ശ്രീകൃഷ്ണ വാദ്യ കലാപീഠത്തിന്റെ 9 -ാം വാർഷിക പൊതുയോഗവും പുരസ്‌കാര വിതരണവും ഞായറാഴ്ച ഉച്ചകഴിഞ്ഞു 2.30 ന് ഇടമറ്റം ഓശാന മൗണ്ടിൽ വച് നടക്കും.

Advertisment

ശ്രീകൃഷ്ണ വാദ്യ കലാപീഠം പ്രസിഡന്റ് വലവൂർ അരുൺ മാരാർ അധ്യക്ഷനാകുന്ന യോഗം മാണി സി കാപ്പൻ എംഎല്‍എ ഉദ്‌ഘാടനം നിർവഹിക്കും. 7 -ാമത് വാദ്യ പ്രജാപതി പുരസ്‌കാരം വെന്നിമല അനുവിന് നൽകും, ഒപ്പം വാദ്യ മേഖലയിലെ സംഭാവനകളെ മാനിച്ച് പ്രത്യേക ആദരവ് ഇരിങ്ങപ്പുറം ബാബുവിനും നൽകും.

program

കഴിഞ്ഞ 10 വർഷമായി കോട്ടയം ജില്ലാ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ക്ഷേത്ര വാദ്യ കലാകാരന്മാരുടെ കൂട്ടായ്മയായ ശ്രീകൃഷ്ണ വാദ്യ കലാപീഠം ഇതിനോടകം നിരവധി സന്നദ്ധ പ്രവർത്തനങ്ങൾ കാഴ്ചവച്ചിട്ടുണ്ട്. കൂടാതെ നിരവധി വാദ്യ കലാകാരന്മാരെ വാദ്യ സമൂഹത്തിന് സംഭാവന ചെയ്ത സംഘടന കൂടിയാണ് ശ്രീകൃഷ്ണ വാദ്യ കലാപീഠം.

Advertisment