കേരളത്തിലെ കർഷകർക്കായി പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് കർഷക യൂണിയൻ എം - ജോസ് കെ മാണി എംപി

New Update
karshaka union m

പാലാ: കേരളത്തിലെ കർഷകക്കായി പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് കർഷക യൂണിയൻ എം എന്ന കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപി അഭിപ്രായപ്പെട്ടു. 

Advertisment

കേരള കർഷക യൂണിയൻ എം പാലാനിയോജക മണ്ഡലം കൺവെൻഷനും അനുസ്മരണവുംമികച്ച കർഷകരെ ആദരിക്കലും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.         

പാലാ കോപ്പറേറ്റീവ് എംപ്ലോയീസ് സൊസൈറ്റി ഹാളിൽ  ഉച്ചകഴിഞ്ഞ് 3 മണിക്ക് കർഷക യൂണിയൻ എം പാലാനിയോജകമണ്ഡലം പ്രസിഡണ്ട് അപ്പച്ചൻ നെടുമ്പള്ളിലിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്തു. 

മൺമറഞ്ഞ മുതിർന്ന കർഷകയൂണിയൻ എം നേതാക്കളായ ജോസഫ് മാണി (കൊച്ചേട്ടൻ) മാണിക്കൊമ്പിൽ, എം ടി ജോസഫ് (കുഞ്ഞപ്പി ചേട്ടൻ) എട്ടിയിൽ, അപ്പച്ചൻ പ്ലാശനാൽ, തോമസ് കവിയിൽ, എം എ ജോസ് മണക്കാട്ട്മറ്റം എന്നിവരുടെ അനുസ്മരണം കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി  ജോസ് ടോം നടത്തി.

പാലാ നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ മികച്ച കർഷകരായി തെരഞ്ഞെടുക്കപ്പെട്ട രാമകൃഷ്ണൻ പി എൻ (കടനാട്). പി എൻ (എലിക്കുളം), ടി സി മാത്യു കളരിക്കൽ (കരൂർ), സെബാസ്റ്റ്യൻ ജോർജ് മീനച്ചിൽ, ബെന്നി കോതമ്പനാനി (രാമപുരം) എന്നിവരെ ആദരിച്ചു. 

തുടർന്ന് നടന്ന കർഷക സെമിനാറിൽ റിട്ടയേഡ് അഗ്രികൾച്ചർ ഓഫീസർ സി കെ ഹരിഹരൻ ക്ലാസ് നയിച്ചു. കേരള കോൺഗ്രസ്എം കോട്ടയം ജില്ലാ പ്രസിഡണ്ട് പ്രൊഫ. ലോപ്പസ് മാത്യു മുഖ്യപ്രഭാഷണം നടത്തി.

കർഷക യൂണിയൻ എം സംസ്ഥാന ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ഡാൻറ്റീസ്‌ കൂനാനി, കർഷക യൂണിയൻ എം സംസ്ഥാന ജനറൽ സെക്രട്ടറി കെ പി ജോസഫ് കുന്നത്ത് പുരയിടം, കേരള കോൺഗ്രസ്എം പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ടോബിൻ കെ അലക്സ്, പാലാ മുൻസിപ്പൽ ചെയർമാൻ തോമസ് പീറ്റർ, കർഷക യൂണിയൻഎം കോട്ടയം ജില്ലാ പ്രസിഡണ്ട് ജോസ് തോമസ് നിലപ്പനക്കൊല്ലി, പാലാ കാർഷിക വികസന ബാങ്ക് പ്രസിഡണ്ട് ഔസേപ്പച്ചൻ വാളിപ്ലാക്കൽ, കേരള കോൺഗ്രസ് എം പാലാമണ്ഡലം പ്രസിഡണ്ട് ബിജു പാലു പടവൻ, കർഷക യൂണിയൻ എം സംസ്ഥാന ട്രഷറർ ജോയ് നടയിൽ, ജില്ലാ സെക്രട്ടറിമാരായ ടോമി ഇടയോടിയിൽ, മോൻസ് കുമ്പളന്താനം, കെടിയുസി എം പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ജോസ്കുട്ടി പൂവേലിൽ, യൂണിയൻ എം മണ്ഡലം പ്രസിഡണ്ടുമാരായ ഷാജി കൊല്ലിത്തടം, പ്രദീപ് ഔസേപ്പറമ്പിൽ, അവരാച്ചൻ കോക്കാട്ട്, ബെന്നി കോതമ്പനാനി, ജോസ് തോമസ് ചെമ്പകശ്ശേരി എന്നിവർ ആശംസകൾ അർപ്പിച്ചു. 

കേരളത്തിലെ കർഷകർക്കായി നിരന്തരം പോരാടുന്ന കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയെ കർഷക യൂണിയൻ എം നിയോജക മണ്ഡലം പ്രസിഡന്റ്‌ അപ്പച്ചൻ നെടുമ്പള്ളിൽ മെമെന്റോ നൽകി അനുമോദിച്ചു.

കാർഷിക മേഖല യിലെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുള്ള കർഷക യൂണിയന്റെ നിവേദനം നിയോജക മണ്ഡലം പ്രസിഡണ്ട് അപ്പച്ചൻ നെടുമ്പള്ളിൽ, ജനറൽ സെക്രട്ടറി കെ ഭാസ്കരൻ നായർ, സെക്രട്ടറി ടോമി മാത്യു തകിടിയേല്‍ എന്നിവർ ചേർന്ന് ജോസ് കെ മാണിക്ക് സമർപ്പിച്ചു. 

നിയോജകമണ്ഡലം ജനറൽ സെക്രട്ടറി കെ ഭാസ്കരൻ  നായർ സ്വാഗതവും നിയോജകമണ്ഡലം സെക്രട്ടറി ടോമി മാത്യു തകിടിയേൽ കൃതജ്ഞതയും പറഞ്ഞു.

Advertisment