/sathyam/media/media_files/2025/09/19/photos320-2025-09-19-10-22-21.jpg)
കോട്ടയം: കോട്ടയം നഗരത്തില്‍ വീണ്ടും ലോട്ടറി തട്ടിപ്പ്, നഗരത്തില്‍ ലോട്ടറി കച്ചവടം നടത്തിയിരുന്നയാളുടെ ലോട്ടറി കവര്‍ന്നു.
പത്തു ഓണം ബംബറാണ് തട്ടിപ്പുകാരന്‍ കവര്‍ന്നത്. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. അഞ്ജലിപാര്‍ക്ക് ബാറിനു മുന്‍വശം ലോട്ടറി കച്ചവടം നടത്തുന്ന അയൂബ് എന്നയാള്‍ക്കാണ് പണം നഷ്ടമായത്.
ലോട്ടറി നോക്കാനെന്ന വ്യാജേ അടുത്തു കൂടിയ യുവാവ് ഓണം ബംബറുകള്‍ വാങ്ങി നോക്കി. പിന്നീട് പത്തു ടിക്കറ്റുകളും എടുക്കാമെന്നു സമ്മതിക്കുകയും തന്റെ കൈയ്യില്‍ അത്രയും പണം ഇപ്പോളില്ല.
എ.ടി.എമ്മില്‍ പോയി എടുത്തു വരാമെന്നു പറഞ്ഞു ടിക്കറ്റുമായി മുങ്ങുകയായിരുന്നു.
ഏറെനേരം കഴിഞ്ഞു ആള്‍ മടങ്ങിവരാതെ മുങ്ങിയതോടെയാണ് താന്‍ കബളിപ്പിക്കപ്പെട്ടു എന്നു അയൂബിന് മനസിലായത്.
സ്വന്തമായി വീടോ ഒന്നും ഇല്ലാത്ത അയൂബ് തിരുനക്കരയിലെ കടത്തിണ്ണയിലാണ് അന്തിയുറങ്ങുന്നത്.
ടിക്കറ്റുകള്‍ നഷ്ടപ്പെട്ടതോടെ അയൂബ് പ്രതിസന്ധിയിലുമായി. സംഭവത്തിൻ്റെ സി.സിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.