ഉഴവൂർ കോളേജ് ടൂർണമെന്റ് 2025: കൊച്ചിൻ കുസാറ്റ് ബാഡ്മിന്റൺ ചാമ്പ്യൻമാർ

New Update
kusat champions

ഉഴവൂര്‍: അഞ്ചു ദിവസങ്ങൾ നീണ്ടു നിന്ന ടൂർണമെന്റുകളുടെ ഭാഗമായി ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജ് സംഘടിപ്പിച്ച 10 -ാമത് ഗോൾഡൻ ജൂബിലി മെമ്മോറിയൽ ഇന്റർകോളേജിയേറ്റ് ബാഡ്മിന്റൺ മത്സരങ്ങളിൽ സെമി ഫൈനലിൽ പ്രവേശിച്ച മരിയൻ കോളേജ് കുട്ടിക്കാനവും കുസാറ്റ് കൊച്ചിനും തമ്മിൽ നടന്ന മത്സരത്തിൽ കൊച്ചിൻ കുസാറ്റ് ഫൈനലിൽ ഇടം പിടിച്ചു.

Advertisment

രണ്ടാമത്തെ സെമി ഫൈനൽ മത്സരത്തിൽ സെന്റ് തോമസ് കോളേജ്, പാലാ  എസ്.ബി കോളേജ് ചങ്ങനാശ്ശേരിയെ തോൽപ്പിച്ച് ഫൈനലിലേക്ക് മാർച്ച്‌ ചെയ്തു. ഫൈനലിൽ കുസാറ്റ്, കൊച്ചിൻ പാലാ സെന്റ് തോമസിനെ തോൽപ്പിച്ച് 2025 ലെ ചാമ്പ്യൻപട്ടം അണിഞ്ഞു.

Advertisment