മാലിന്യമുക്ത പഞ്ചായത്ത്‌ ലക്ഷ്യമിട്ട് മീനച്ചിൽ ഗ്രാമ പഞ്ചായത്ത്‌; റിങ് കമ്പോസ്റ്റ് വിതരണം ചെയ്തു

New Update
ring campost distribution

ഇടമറ്റം: മീനച്ചിൽ ഗ്രാമ പഞ്ചായത്തിൽ റിങ് കമ്പോസ്റ്റ് വിതരണം പുരോഗമിക്കുന്നു. മാലിന്യ മുക്ത പഞ്ചായത്ത് എന്ന ലക്ഷ്യത്തോടെ ആയിരത്തോളം റിങ് കമ്പോസ്റ്റുകളാണ് മീനച്ചിൽ ഗ്രാമപഞ്ചായത്ത് വിതരണം ചെയ്യുന്നത്.

Advertisment

ഗാർഹിക മാലിന്യങ്ങൾ ഉറവിടങ്ങളിൽ തന്നെ നിർമ്മാർജ്ജനം ചെയ്യുന്നതിനാണ് പഞ്ചായത്ത് ഈ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ വിതരണോദ്ഘാടനം പഞ്ചായത്ത് അങ്കണത്തിൽ വെച്ച് പ്രസിഡന്റ് സോജൻ തൊടുക നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ലിൻസി മാർട്ടിൻ അദ്ധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് തനതു വരുമാനവും ഫിനാൻസ് കമ്മീഷൻ ഗ്രാന്റും ഗുണഭോക്ത്യ വിഹിതവും ഉൾപ്പെടെ ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഗ്രാമ പഞ്ചായത്ത് ആരോഗ്യ  സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സാജോ പൂവത്താനി, മെമ്പർമാരായ നളിനി ശ്രീധരൻ, ലിസമ്മ ഷാജൻ, ജയശീ സന്തോഷ്, ബിന്ദു ശശികുമാർ, വി.ഇ.ഒ സതീഷ് കെ.കെ തുടങ്ങിയവർ പങ്കെടുത്തു.

Advertisment