അന്താരാഷ്ട്ര സമുദ്രതീര ശുചീകരണ ദിനാചരണത്തോടനുബന്ധിച്ച് പാലാ പനയ്ക്കപ്പാലത്ത് മീനച്ചിലാറ്റില്‍ നദീ ശുചീകരണം നടത്തി

New Update
river cleaning

പനയ്ക്കപ്പാലം: അന്താരാഷ്ട്ര സമുദ്രതീര ശുചീകരണ ദിനത്തിനോടനുബന്ധിച്ച് നദീ ശുചീകരണം നടത്തി. പാലാ പനയ്ക്കപാലത്ത് മീനച്ചിലാറ്റിലാണ് ശുചീകരണം നടത്തിയത്.

Advertisment

പ്രകൃതി രക്ഷാ സുപോഷണവേദി കേരളം, സ്വാമി വിവേകാനന്ദ വിദ്യാലയം, സേവാഭാരതി, വിവിധസാമൂഹിക സാംസ്കാരിക സന്നദ്ധ സംഘടനകൾ എന്നിവര്‍ നേതൃത്വം വഹിച്ചു.

river cleaning-2

പനയ്ക്കപാലം സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡൻ്റ് അഡ്വ: രാജേഷ് പല്ലാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ മീനച്ചിലാർ സംരക്ഷണസമതി സെക്രട്ടറി എ.ബി ഇമ്മാനുവേൽ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന വനമിത്ര പുരസ്കാര ജേതാവ് സുനിൽ സുരേന്ദ്രൻ പ്രതിജ്ഞ പങ്കിട്ടു. തലപ്പുലം പഞ്ചായത്ത് അംഗങ്ങളായ പി.കെ സുരേഷ്, ചിത്രാ സജി, പര്യാവരൺ വിഭാഗ് സംയോജക് വി. ആർ.രതീഷ് എന്നിവർ സംസാരിച്ചു. തുടർന്ന് മീനച്ചിലാർ ശുചീകരിച്ചു.

Advertisment