New Update
/sathyam/media/media_files/2025/09/20/mar-augusthinose-college-camp-2025-09-20-21-59-58.jpg)
കുമളി: രാമപുരം മാർ ആഗസ്റ്റിനോസ് കോളേജ് സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പഞ്ചദിന ഗ്രാമീണ പഠന ക്യാമ്പ് 'ദിശ'സെപ്റ്റംബർ 18ന് കുമളിയിൽ ആരംഭിച്ചു.
Advertisment
ഗ്രാമ പഞ്ചായത്ത് അംഗം ശാന്തി ഷാജിമോൻ അധ്യക്ഷത വഹിച്ചു. പളിയക്കുടി ഊര് മൂപ്പൻ അരുവി. എ ഉദ്ഘാടനം ചെയ്തു.
സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെൻ്റ് മേധാവി സിജു തോമസ് പഞ്ചായത്ത് അംഗം വിനോദ് ഗോപി, എസ്.ടി പ്രൊമോട്ടർ ബിനീത.സി, സ്റ്റാഫ് കോർഡിനേറ്റർ സാന്ദ്രാ ആൻ്റണി അധ്യാപകരായ സൈമൺ ബാബു, ഷെറിൻ മാത്യു, വിദ്യാർത്ഥി പ്രതിനിധികളായ ജോ. എസ് വള്ളിക്കാപ്പിൽ, സാധിക സെൽവൻ, അഭിരാമി സജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു.