ഉദ്ഘാടനം ചെയ്തു ഒരു മാസം കഴിഞ്ഞപ്പോഴേയ്ക്കും തകര്‍ന്നു. ഞീഴൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൻ്റെ നവീകരിച്ച ഭാഗം തകര്‍ന്നു വീണു. നിര്‍മാണത്തില്‍ അപാകതയെന്നു ആഷേപം. നാലു ദിവസം മുൻപ് സീലിങ്ങിൻ്റെ ഒരു ഭാഗം അടർന്നു വീണപ്പോൾ താൽക്കാലിക അറ്റകുറ്റപ്പണി നടത്തിയിരുന്നു

രണ്ട് കാര്‍, ഒരു ഓട്ടോറിക്ഷ, രണ്ട് ഇരുചക്രവാഹനങ്ങള്‍ എന്നിവയാണു കേടുപാടുകള്‍ സംഭവിച്ചത്.

New Update
photos(334)

കോട്ടയം: ഞീഴൂര്‍ ഒരു മാസം മുന്‍പ് നവീകരണം നടത്തി ഉദ്ഘാടനം ചെയ്ത പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന്റെ സീലിംഗും, കൈവരികളും പൂര്‍ണമായും തകര്‍ന്നു വീണ സംഭവത്തില്‍ അഴിമതിയെന്നു ആരോപണം.

Advertisment

നിര്‍മ്മാണത്തിലെ അപാകതയാണു കാരണമെന്നു നാട്ടുകാര്‍ പറയുന്നു. ഭാരമേറിയ സീലിംഗ് പിടിപ്പിച്ചത് ചെറിയ നട്ട് ബോള്‍ട്ടുകള്‍ ഉപയോഗിച്ചാണ്.

ഇതാണ് സീലിങ് തകരാന്‍ കാരണമെന്നും നാട്ടുകാര്‍ പറയുന്നു. നാലുദിവസം മുന്‍പ് ഇതിന്റെ ഒരുഭാഗം അടര്‍ന്നു വീണിരുന്നു. അതു നന്നാക്കി വെച്ചതിനുശേഷമാണ് ഇന്നലെ പൂര്‍ണമായും താഴെ വീണത്.

അപകടത്തില്‍ നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. 25 ലക്ഷം രൂപ മുടക്കി നവീകരിച്ച ഞീഴൂര്‍ പഞ്ചായത്തിന്റെ കമ്മ്യൂണിറ്റി ഹാളിന്റെ സീലിംഗാണ് ഇന്നലെ തകര്‍ന്നു വീണത്.

റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്കു മുകളിലേക്ക് ആണ് സീലിംഗ് ഇളകി വീണത് കാട്ടാമ്പാക്ക് സ്വദേശിയായ ഓട്ടോ ഡ്രൈവര്‍. താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ നിന്നും ചായകുടിച്ച് ഓട്ടോറിക്ഷയില്‍ കയറിയിരുന്നപ്പോഴാണു സീലിങ് തകര്‍ന്നു വീണത്.

 താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന പച്ചക്കറി കടയിലും ഹോട്ടലിലും എത്തിയവരുടെ വാഹനങ്ങള്‍ക്കു മുകളിലേക്കാണു വീണത്, ഈ സമയം മഴയുള്ളത് കൊണ്ട് ആരും റോഡില്‍ ഇല്ലാത്തതും വന്‍ അപകടം ഒഴിവായി.

രണ്ട് കാര്‍, ഒരു ഓട്ടോറിക്ഷ, രണ്ട് ഇരുചക്രവാഹനങ്ങള്‍ എന്നിവയാണു കേടുപാടുകള്‍ സംഭവിച്ചത്. നിര്‍മാണത്തില്‍ അപാകത അഴിമതിയുണ്ടെന്ന ആരോപണവുമായി യുഡിഎഫ്  പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.

എല്‍.ഡി.എഫ്. ആണ് പഞ്ചായത്ത് ഭരിക്കുന്നത്. മോന്‍സ് ജോസഫ് എം.എല്‍.എ.യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ചാണ് ഞീഴൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന്റെ നവീകരണം പൂര്‍ത്തിയാക്കിയത്. ഇതിന്റെ ഉദ്ഘാടനം ഓഗസ്റ്റ് 16 ന്  എം.എല്‍ എ.യാണ് നിര്‍വഹിച്ചത്.

Advertisment