കാഞ്ഞിരപ്പള്ളി 26ാം മൈലില്‍ പാലമ്പ്രയില്‍ തോട്ടിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കി. മാലിന്യം ഒഴുക്കിയത് ജലനിധിക്കായി വെള്ളമെടുക്കന്ന തോട്ടിലേക്ക്. ദുരിതത്തിലായി ജനങ്ങള്‍. കുറ്റക്കാരെ കണ്ടെത്തി നടപടിയെടുക്കണമെന്നാവശ്യം

ജലനിധി പദ്ധതിയും നിരവധി പ്രാദേശിക കുടിവെള്ള പദ്ധതിക്കായും വെള്ളമെടുക്കുന്ന തോട്ടിലേക്കാണ് കക്കൂസ് മാലിന്യം ഒഴുക്കിയത്.

New Update
photos(349)

കോട്ടയം: കാഞ്ഞിരപ്പള്ളി 26ാം മൈലില്‍ പാലമ്പ്രയില്‍ തോട്ടിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കി, ദുരിതത്തിലായി ജനങ്ങള്‍. ഹോളിക്രോസ് മഠത്തിന് സമീപവും  രാജവീഥി കവല ഭാഗത്തുമാണ് മാലിന്യം തള്ളിയത്.

Advertisment

ജലനിധി പദ്ധതിയും നിരവധി പ്രാദേശിക കുടിവെള്ള പദ്ധതിക്കായും വെള്ളമെടുക്കുന്ന തോട്ടിലേക്കാണ് കക്കൂസ് മാലിന്യം ഒഴുക്കിയത്.

കഴിഞ്ഞ ദിവസം രാത്രിയിലാണു സംഭവം. കക്കൂസ് മാലിന്യം ഒഴുക്കിയതോടെ പ്രദേശത്ത് നില്‍ക്കാന്‍ പോലുമാകാത്ത അവസ്ഥയായിരുന്നു.

കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കണമെന്ന് ജനങ്ങള്‍ ആവശ്യപ്പെടുന്നു. ഇതുവഴി മാലിന്യവുമായി പേയ ടാങ്കര്‍ ലോറിയുടെ സിസിടിവി ദൃശ്യങ്ങള്‍ നാട്ടുകാര്‍ക്കു ലഭിച്ചിട്ടുണ്ട്.

Advertisment