New Update
/sathyam/media/media_files/2025/09/24/1001273857-2025-09-24-11-17-37.jpg)
മുണ്ടക്കയം : മുണ്ടക്കയം കുട്ടിക്കാനം റോഡിൽ അമലഗിരിയ്ക്ക് സമീപം ബസുകൾ കൂട്ടിയിടിച്ചു.
Advertisment
മുണ്ടക്കയം ഭാഗത്തേയ്ക്ക് വന്ന കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.
ഇന്ന് രാവിലെ 9:30 യോടു കൂടിയായിരുന്നു സംഭവം. അപകടത്തിൽ കെഎസ്ആർടിസി ബസിന്റെ മുൻഭാഗം തകർന്നു.
മുണ്ടക്കയം കുട്ടിക്കാനം പാതയിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. നിരവധി യാത്രക്കാർക്ക് പരുക്കണ്ട്. ആരുടെയും നില ഗുരുതരമല്ല.
ഇവരെ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പെരുവന്താനം പോലീസിന്റെ നേതൃത്വത്തിൽ മേൽ നടപടികൾ സ്വീകരിച്ചു.