/sathyam/media/media_files/2025/09/25/1001276092-2025-09-25-10-06-58.jpg)
കോട്ടയം: സ്വകാര്യ ബസുകാർ തമ്മിൽ തല്ലിയും ജനങ്ങളുടെ മെക്കിട്ടു കേറിയുമൊക്കെയാണ് മുന്നോട്ട് പോകുന്നത്.
സർക്കാർ പലതവണ താക്കീതു കൊടുത്തിട്ടും അനുസരിക്കാൻ ഇക്കൂട്ടർ തയാറല്ല.
ഏതാനും ദിവസം മുമ്പാണ് കോട്ടയം എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് ഇന്ധനവുമായി പോയ ലോറി സൈഡ് നൽകിയില്ലെന്ന് ആരോപിച്ചു ലോറിക്കു മുന്നിൽ വട്ടം വെക്കുകയും ഡ്രൈവറോട് തട്ടിക്കയറുകയും സൈഡ് മിറർ അടിച്ചു പൊട്ടിക്കുകയും ചെയ്തത്.
കോട്ടയം എറണാകുളം റൂട്ടിൽ ദിവസേനയെന്നോണമാണ് അപകടങ്ങളും പ്രശ്നങ്ങളും സൃഷ്ടിക്കുന്നത്.
ഇന്നലെ കാഞ്ഞിരപ്പള്ളി ടൗണിൽ സ്വകാര്യ ബസ് കാലിലൂടെ കയറിയിറങ്ങി വയോധികന് ഗുരുതര പരുക്കേറ്റിന്നു.
കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റൂട്ടിൽ സർവീസ് നടത്തുന്ന റോബിൻ ബസ് ഇടിച്ചാണ് കാഞ്ഞിരപ്പള്ളി അക്കരപ്പള്ളിക്ക് സമീപം വ്യാപാരം നടത്തുന്ന ഹക്കീമിന് പരുക്കേറ്റത്.
കാലിലൂടെ ബസ് കയറി ഇറങ്ങി ഗുരുതരമായി പരുക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്താൽ ബസും ഡ്രൈവറെയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ബസ് ഡ്രൈവർമാർ മാന്യമായി വാഹനം ഓടിക്കണമെന്ന നിർദേശം ഉണ്ടെങ്കിലും ഇക്കൂട്ടൽ പാലിക്കാറില്ല. ഒപ്പം മത്സരയോട്ടവും പതിവാണ്.
ആളുകേറുന്നതിന് മുൻപു വണ്ടി മുന്നോട്ടെടുക്കുക, വയോധികരെ ചീത്തവിളിക്കുക, റോഡ് മുറിച്ചു കടക്കുന്നവരെ അപകടകരമായ രീതിയിൽ മറികടക്കുക തുടങ്ങിയ പ്രവർത്തനങ്ങളും ബസ് ജീവനക്കാരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നുണ്ട്.