പൂവരണി ശ്രീ മഹാദേവക്ഷേത്രത്തിൽ പൂജവെയ്പ് നടന്നു

New Update
poojavaippu poovarani

പൂവരണി: തൃശ്ശിവപേരൂർ തെക്കേമഠം വക പൂവരണി ശ്രീ മഹാദേവക്ഷേത്രത്തിൽ പൂജവെയ്പ് നടന്നു. സർവ്വാഭരണ ഭൂഷിതയായി അണിഞ്ഞൊരുങ്ങിയ ദേവിയുടെ മുന്നിൽ തിങ്കളാഴ്ച വൈകിട്ട് 6.30 ന് മേൽശാന്തി കല്ലംപളളി ഇല്ലം വിഷ്ണു നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ പൂജവയ്പ്പ് നടന്നു. 

Advertisment

നൂറുകണക്കിന് ഭക്തജനങ്ങൾ ദേവീ മന്ത്രോച്ചാരങ്ങളോടെ പങ്കെടുത്തു. തുടർന്ന് തിരുവരങ്ങിൽ ഭക്തിഗാനസുധ അവതരിപ്പിച്ചു. 

പൂജയെടുപ്പും വിദ്യാരംഭവും ഒക്ടോബർ 02 ന് വ്യാഴാഴ്ച രാവിലെ 7 മണിക്ക് നടക്കും. തുടർന്ന് വിദ്യഗോപാലമന്ത്ര അർച്ചന.

തെക്കേമഠത്തിൽ പ്രതേകം തയ്യാറാക്കിയ മഹാസാരസ്വതഘൃതം ദേവസ്വം കൗണ്ടറിൽ ലഭ്യമാണ്.  വില 220 രൂപ. (100 മില്ലി ബോട്ടില്‍). വിദ്യഗോപാലമന്ത്ര അർച്ചനയിൽ പങ്കെടുക്കുന്ന കുട്ടികൾ തൂശനിലയും ആവശ്യമായ പുഷ്പങ്ങളും കൊണ്ടുവരണം.

Advertisment