പൂഞ്ഞാര്‍ എംഎൽഎയും ജില്ലാ പഞ്ചായത്ത് മെമ്പറും വിവാദങ്ങൾ അവസാനിപ്പിച്ച് വികസനം നടത്തണം: സജി മഞ്ഞക്കടമ്പിൽ

New Update
saji manjakadambil

ഈരാറ്റുപേട്ട: എംഎൽഎയും ജില്ലാ പഞ്ചായത്ത് മെമ്പറും തമ്മിൽ പരസ്പരം സ്ത്രീ വിഷയങ്ങൾ ആരോപിച്ചുകൊണ്ട് വാഗ്വാദങ്ങൾ നടത്താതെ അവ അവസാനിപ്പിച്ചുകൊണ്ട് പൂഞ്ഞാർ നിയോജകമണ്ഡലത്തിന്റെ വികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ ശ്രമിക്കണമെന്ന് തൃണമൂൽ കോൺഗ്രസ് ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടവിൽ ആവശ്യപ്പെട്ടു. 

Advertisment

പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ വന്യജീവി ആക്രമണം, റോഡ് നിർമ്മാണം, കുടിവെള്ള പദ്ധതികൾ എന്നിവ പൂർത്തീകരിക്കുന്നതിന് ക്രിയാത്മകമായ ഇടപെടലിന് എംഎൽഎ ശ്രമിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമര പരിപാടികൾക്ക് തൃണമൂൽ കോൺഗ്രസ് നേതൃത്വം കൊടുക്കുമെന്നും സജി പറഞ്ഞു. 

തൃണമൂൽ കോൺഗ്രസ് പൂഞ്ഞാർ നിയോജകമണ്ഡലം നേതൃയോഗം ഈരാറ്റുപേട്ടയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡണ്ട് നൗഷാദ് കീഴേടം അധ്യക്ഷത വഹിച്ചു. 

അൻസാരി ഈരാറ്റുപേട്ട, സുബിഷ് ഇസ്മായിൽ, നോബി ജോസ്, നിയാസ് കെ പി, കെ.എം റഷീദ്, ഹാഷിം മേത്തർ, നിസാർ എം.എസ്, ബാബു ചെന്നപ്പാറ എന്നിവര്‍ സംസാരിച്ചു.

Advertisment