വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ കുമരകം കോണത്താറ്റ് പാലം തുറക്കുന്നു. അടുത്താഴ്ച അവസാനം പാലം തുറന്നു കൊടുത്തേക്കും. ഈ ദുതത്തില്‍ നിന്നു മോഷം കിട്ടിയാ മതിയെന്നു ജനങ്ങള്‍

2017 ജൂലൈയിലാണ് റോഡ് വികസനത്തിനും പാലം നവീകരിക്കുന്നതിനും ഭരണാനുമതി ലഭിച്ചത്.

New Update
1001293517

കോട്ടയം: വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ കുമരകത്തെ കോണത്താറ്റ് പാലം തുറക്കുന്നു.

Advertisment

 പൂര്‍ത്തിയാക്കുമെന്നു പറഞ്ഞ പല ദിവസങ്ങളും മാറിയെങ്കിലും കാലാവസ്ഥ അനുകൂലമായാല്‍ അടുത്ത ആഴ്ച പാലം തുറന്ന് കൊടുക്കാനാണു തീരുമാനം.

കഴിഞ്ഞ മാസം അവസാനം തുറന്നു കൊടുക്കും എന്നായിരുന്നു ഏറ്റവും ഒടുവില്‍ പറഞ്ഞിരുന്നത്.

പക്ഷേ, അതിനു സാധിച്ചിരുന്നില്ല. പാലം പണിയും അപ്രോച്ച് നിര്‍മാണവുമായി ബന്ധപ്പെട്ട് കുമരകത്തെ ആദ്യ ശ്രീനാരായണ ഗുരു മന്ദിരത്തിന്റെ കാണിക്ക വഞ്ചിയും മതിലും മേല്‍ക്കൂരയും പൊളിച്ചു മാറ്റി.

47 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് എസ് എന്‍ ഡി പി ബ്രാഞ്ച് നമ്പര്‍ 153 കുമരകം കിഴക്കും ഭാഗം ശാഖായുടെ ഗുരുമന്ദിരം പണിത് പ്രതിഷ്ഠ നടത്തിയത്.

കുമരകത്തെ ആദ്യ ഗുരു മന്ദിരവും ആയിരുന്നു ഇത്. വഴി വികസനവുമായി ബന്ധപ്പെട്ടാണ്  കാണിക്ക വഞ്ചിയും മതിലും മേല്‍ക്കൂരയും പൊളിച്ചത്.

 വികനത്തിനു വേണ്ടിയായതുകൊണ്ടു ഗുരുമന്ദിരത്തിന്റെ ഭാഗങ്ങള്‍ പൊളിക്കുന്നിന് ഏവരും സമ്മതിക്കുകയായിരുന്നു.

 എങ്ങനെയെങ്കിലും ഈ ദുരിതം ഒന്നു തീര്‍ന്നു കിട്ടിയാല്‍ മതിയെന്നു ജനങ്ങള്‍ പറയുന്നു.

കുപ്പിക്കഴുത്തായിരുന്നു കോണത്താറ്റ് പാലത്തിലെ വീതിയില്ലായ്മ കുമരകത്തെ ഗതാഗതക്കുരിക്കിന് ആക്കം കൂട്ടിയിരുന്നു.

മന്ത്രി വി.എന്‍ വാസവന്‍ ഇത്തവണ എം.എല്‍.എയായതിനു പിന്നാലെയാണ്  പാലം വീതികൂട്ടുന്നതിനുള്ള നടപടി സ്വീകരിക്കുന്നത്.

വിദേശികളടക്കം നിരവധി ടൂറിസ്റ്റുകള്‍ എത്തുന്ന കുമരകത്ത് അതിന് മങ്ങല്‍ ഏല്‍ക്കുന്ന പാലത്തിന്റെ വീതിയില്ലായ്മക്ക് ശാശ്വത പരിഹാരം വേണമെന്ന മന്ത്രിയുടെ നിര്‍ദ്ദേശമാണ് പാലത്തിന്റെ വീതികൂട്ടലിലേക്ക് എത്തിച്ചത്.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെ പലതവണ കാലവസ്ഥ പ്രതികൂലമാകുന്ന പല സാഹചര്യങ്ങളും ഉടലെടുത്തിരുന്നു.

ഇതിനിടെ അപ്രോച്ച് റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും കരാര്‍ കുടിശികയുമെല്ലാം നിര്‍മാണ പ്രവര്‍ത്തനത്തെ ബാധിച്ചു.

2017 ജൂലൈയിലാണ് റോഡ് വികസനത്തിനും പാലം നവീകരിക്കുന്നതിനും ഭരണാനുമതി ലഭിച്ചത്. ഇല്ലിക്കല്‍ മുതല്‍ കുമരകം വരെയുള്ള 13.3 കിലോമീറ്റര്‍ റോഡ് നവീകരണത്തിനും പാലത്തിന്റെ നിര്‍മാണത്തിനുമായാണ് തുക അനുവദിച്ചത്.

രണ്ടാമത് പാലത്തിനായി 6.85 കോടി രൂപ അധികമായി അനുവദിച്ചു.

ആദ്യം സിംഗിള്‍ സ്പാനായിരുന്നു പാലത്തിന്റെ പ്രെപ്പോസല്‍.

എന്നാല്‍ മണ്ണിന്റെ ഘടന മോശമായതിനാല്‍ ലാന്‍ സ്പാനാക്കി (12.5 മീറ്ററില്‍ ഇരുവശങ്ങളിലുമായി മൂന്ന് സ്പാനുകള്‍ വീതം ആറെണ്ണം) ആക്കി 13.29 കോടി രൂപ ഉയര്‍ത്തിയായി തുക പുതുക്കി. 

ഇപ്പോള്‍ അപ്രോച്ച് റോഡില്‍ സ്റ്റോണ്‍ കോളം ചെയ്യുന്നത് അടക്കം 15.66 കോടി രൂപ പാലത്തിനായി മാത്രം മാറ്റിയിരിക്കുന്നത്.

 29.49 കോടി രൂപയാണ് കോട്ടയം കുമരകം റോഡിന്റെ സ്ഥലമെടുപ്പ് ഉള്‍പ്പെടെ വരുന്നത്.

ലാന്‍സ് സ്പാന്‍ ഉള്‍പ്പെടെ 13 മീറ്റര്‍ വീതിയും 105.5 മീറ്റര്‍ നീളത്തിലുമുള്ള പാലമാണ് നിര്‍മ്മിക്കുന്നത്.

Advertisment