New Update
/sathyam/media/media_files/2025/10/02/karshaka-sankham-2-2025-10-02-13-29-49.jpg)
മരങ്ങാട്ടുപിള്ളി: കര്‍ഷകരെ സഹായിക്കുന്ന വിധത്തില്‍ വനം-വന്യജീവി സംരക്ഷണ നിയമം ഭേദഗതി ബില്‍ പാസ്സാക്കിയ എല്‍.ഡി.എഫ് സര്‍ക്കാരിന് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ട് കേരള കര്‍ഷകസംഘം മരങ്ങാട്ടുപിള്ളി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആഹ്ളാദ പ്രകടനവും യോഗവും നടന്നു.
Advertisment
മേഖലാ സെക്രട്ടറി എ. തുളസീദാസിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം, സംഘം ഏരിയാ കമ്മറ്റിയംഗം എ.എസ്.ചന്ദ്രമോഹനന്‍ ഉത്ഘാടനം ചെയ്തു.
സി.പി.ഐ.(എം) ലോക്കല്‍ സെക്രട്ടറി കെ.ഡി.ബിനീഷ്, കെ.കെ.നാരായണന്‍, ബിനീഷ് ഭാസ്ക്കരന്‍ എന്നിവര്‍ പ്രസംഗിച്ചു. നേരത്തെ നടന്ന പ്രകടനത്തിന് എം.ആര്‍. രാജേന്ത്, എ.ആര്‍.തമ്പി, സി.കെ. വിജയന്‍, കെ.പി.ശശി, സി.വി.ജോര്‍ജ്, വിപിന്‍ദാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.