മരങ്ങാട്ടുപിള്ളി ചേറാടിക്കാവ് ക്ഷേത്രത്തില്‍ അക്ഷരപൂജ നടത്തി. മേല്‍ശാന്തിയുടെ നേതൃത്വത്തില്‍ നിരവധി പേര്‍ ആദ്യക്ഷരം കുറിച്ചു

New Update
cheradikavu akshara pooja

മരങ്ങാട്ടുപിള്ളി: ചേറാടിക്കാവ് ഭഗവതി ക്ഷേത്രത്തില്‍ പൂജയെടുപ്പ്, വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി മേല്‍ശാന്തി അരുണ്‍ തിരുമേനിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച നിരവധി പേര്‍ ആദ്യക്ഷരം കുറിച്ചു.  

Advertisment

cheradikavu akshara pooja-3

നേരത്തെ ക്ഷേത്രത്തില്‍ പൂജയ്ക്കു വെച്ച പാഠപുസ്തകങ്ങളും തൊഴിലുപകരണങ്ങളും തിരികെ നല്‍കി. ഗണപതിഹോമം ഉള്‍പ്പടെ പ്രത്യേക പൂജ വഴിപാടുകളും നടന്നു.  

cheradikavu akshara pooja-2

വിജയദശമി ദിനത്തില്‍ അക്ഷരം കുറിക്കാനെത്തിയവര്‍ക്കെല്ലാം പൂജിച്ച പേനകളും പ്രസാദവും വിതരണം ചെയ്തു. പരിപാടികള്‍ക്ക് എ.എസ്. ചന്ദ്രമോഹനന്‍, കെ.കെ. സുധീഷ്, ഓമന സുധന്‍, ബിന്ദു സോമന്‍, രാധ കൃഷ്ണന്‍കുട്ടി, കെ.കെ.നാരായണന്‍, എ.എസ്.സുരേഷ്കുമാര്‍, അരവിന്ദ് വിജയന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Advertisment