എവിടേക്ക് നോക്കിയാലും പോള. നിങ്ങളുടെ സർക്കാരുകൾ ഈ പോളകൾ ഒന്നും നീക്കില്ലേ. കുമരകത്ത് എത്തുന്ന സഞ്ചാരികൾ ചോദിക്കുന്നു

ഒരു പതിറ്റാണ്ടിനിടെ ഒരു പോള വാരൽ യന്ത്രം മാത്രമാണ് കുമരകത്ത് എത്തിച്ചത്.

New Update
1001296435

കോട്ടയം: കുമരകത്ത് എത്തിയ സഞ്ചാരികൾ ചുറ്റിനും കണ്ണോടിച്ചു, ചുറ്റിനും പോള.

Advertisment

കുമരകത്തെ ജലാശയങ്ങളുടെ അവസ്ഥ കണ്ട് സഞ്ചാരികൾ ചോദിക്കുന്നത് നിങ്ങളുടെ സർക്കാരുകൾ ഈ പോളകൾ ഒന്നും നീക്കില്ലേ?.

ഞങ്ങളുടെ ജീവിതം ഇതേ പോലെ ദുരിതം നിറഞ്ഞതാണെന്നു കുമരകത്തുകാർ പറയുന്നു.

പോളയ്‌ക്കൊപ്പം തോടുകളിൽ പുൽക്കെട്ടുകളും വളർന്നുകയറുകയാണ്. പലപ്പോഴും നീരൊഴുക്കില്ല.

 ജലഗതാഗതത്തിനും പോള ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നത്.

പോള ശല്യം മൂലം തോടുകളെയും കായലിനെയും ആശ്രയിച്ച് കഴിയുന്ന മത്സ്യതൊഴിലാളികളും കൃഷിക്കാരും വലയുകയാണ്.

കുമരകത്തെ തെക്കൻ മേഖലയിലാണ് പോള ശല്യം രൂക്ഷം. പൊതു ജലാശയങ്ങളിലെ വെള്ളം ഉപയോഗിക്കാൻ സാധിക്കാത്ത അവസ്ഥയുമുണ്ട്.

വേമ്പനാട്ടുകായലിൽ ഉണ്ടായിരുന്ന പോളയും മറ്റും തോട്ടുമുഖാരങ്ങളിലൂടെ കയറുകയും ഒഴുക്ക് നിലച്ചതോടെ തോടുകളിൽ വളർന്ന് തിങ്ങുകയുമായിരുന്നു.

 പാടശേഖരങ്ങളിലെ രാസവള മാലിന്യങ്ങൾ തോടുകളിലെത്തുന്നത് പോള വേഗത്തിൽ തിങ്ങിവളരാനും കാരണമായി. തോടുകൾക്ക് കുറുകെ അശാസ്ത്രീയമായി നിർമ്മിച്ച പാലങ്ങളിൽ പുൽക്കൂട്ടങ്ങൾ അടിഞ്ഞ് ഒഴുക്ക് നിലച്ചതും പ്രതിസന്ധി വർദ്ധിപ്പിച്ചു.

അതേസമയം തോടുകളുടെ മരണമണി മുഴങ്ങിയിട്ടും പോള നീക്കാൻ നടപടിയെടുക്കാതെ അധികൃതർ അനാസ്ഥ കാട്ടുകയാണെന്ന ആക്ഷേപം ശക്തമാണ്.

ഒരു പതിറ്റാണ്ടിനിടെ ഒരു പോള വാരൽ യന്ത്രം മാത്രമാണ് കുമരകത്ത് എത്തിച്ചത്. അതാകട്ടെ ഉദ്ഘാടനത്തിൻ്റെ അന്നു തന്നെ തകരാറിലായി. പിന്നിട് സംസ്ഥാന സർക്കാരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ പോള നീക്കാൻ മുന്നോട്ടു വന്നില്ല.

 തണ്ണീർമുക്കം ബണ്ടില ഷട്ടർ തുറക്കുമ്പോൾ ഉപ്പു വെള്ളം കയറി പോള ചീയും. എന്നാൽ ഷട്ടർ അടക്കുന്നതോടെ ഇവ വീണ്ടും ശക്തമായി വളർന്നു വരുകയും ചെയ്യുന്നു.

Advertisment