ജനറൽ ആശുപത്രിയ്ക്ക് വീണ്ടും ജോസ് കെ. മാണിയുടെ സഹായ ഹസ്തം. കിടപ്പു രോഗികൾക്ക് ചികിത്സ എത്തിക്കുവാൻ വാഹന സൗകര്യം ലഭ്യമാക്കി

വാഹനസൗകര്യം പരിമിതമായിരുന്നതിനാൽ കിടപ്പു രോഗികളെ അവരുടെ വീടുകളിൽ എത്തി ചികിത്സ നൽകുന്ന പദ്ധതി വളരെ ബുദ്ധിമുട്ടിയാണ് ഇവിടെ നടന്നു വന്നിരുന്നത്. 250-ൽ പരം കിടപ്പു രോഗികളാണ് പാലിയേറ്റീവ് വിഭാഗത്തിനു കീഴിലുള്ളത്.

New Update
jose k mani mp flag off

പാലാ: കെ.എം മാണി സ്മാരക ഗവ: ജനറൽ ആശു പത്രിക്ക് വീണ്ടും ജോസ് കെ മാണിയുടെ സഹായഹസ്തം. ആശുപത്രിയിലെ പാലിയേറ്റീവ് വിഭാഗത്തിനായി പുതിയ വാഹനം പ്രാദേശിക വികസന ഫണ്ടിൽ നിന്നും ലഭ്യമാക്കി.

Advertisment

വാഹനസൗകര്യം പരിമിതമായിരുന്നതിനാൽ കിടപ്പു രോഗികളെ അവരുടെ വീടുകളിൽ എത്തി ചികിത്സ നൽകുന്ന പദ്ധതി വളരെ ബുദ്ധിമുട്ടിയാണ് ഇവിടെ നടന്നു വന്നിരുന്നത്. 250-ൽ പരം കിടപ്പു രോഗികളാണ് പാലിയേറ്റീവ് വിഭാഗത്തിനു കീഴിലുള്ളത്.

jose k mani mp flagg off-2

സ്വന്തമായി വാഹനസൗകര്യം ലഭ്യമായതോടെ രോഗിയെ തേടി ഡോക്ടർക്കും ആരോഗ്യ പ്രവർത്തകർക്കും വളരെ വേഗം എത്തുവാൻ സൗകര്യമായതായി സൂപ്രണ്ട് ഡോ. ടി.പി അഭിലാഷ് പറഞ്ഞു.

എമർജൻസി റെസ്പോൺസ് ഹെൽത്ത് ടീം, ആരോഗ്യ ക്യാമ്പുകൾ, സെമിനാറുകൾ, മറ്റ് മീറ്റിംഗുകൾ, മരുന്ന് ശേഖരണം എന്നീ ആവശ്യങ്ങൾക്കും വാഹന സൗകര്യം തുണയാകുമെന്ന് സൂപ്രണ്ട് പറഞ്ഞു. ജോസ്.കെ.മാണി എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും പത്തു ലക്ഷത്തിൽപരം രൂപ ചിലവഴിച്ചാണ് വാഹനം ലഭ്യമാക്കിയിട്ടുള്ളത്.

ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ ജോസ്.കെ മാണി എംപി വാഹനം ഫ്ലാഗ് ഓഫ് ചെയ്തു. നിർധന രോഗികൾക്ക് ആരോഗ്യ പരിരക്ഷക്കായ് കൂടുതൽ കരുതലും സൗകര്യങ്ങളും ഇനിയും ലഭ്യമാക്കുമെന്ന് ജോസ്.കെ.മാണി എം.പി അറിയിച്ചു.

jose k mani mp flagg off-3

ചടങ്ങിൽ നഗരസഭാ ചെയർമാൻ തോമസ് പീറ്റർ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ ബിജി ജോജോ, ലിസ്സികുട്ടി മാത്യു, ആൻ്റോ പടിഞ്ഞാറേക്കര, ഷാജു തുരുത്തൻ, സാവിയോ കാവുകാട്ട്, ലീന സണ്ണി, ബൈജു കൊല്ലംപറമ്പിൽ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ഷാർളി മാത്യു, ബിജു പാലൂപടവൻ, ജയ്സൺ മാന്തോട്ടം, കെ.എസ് രമേശ് ബാബു, ആർ.എം.ഒ ഡോ. രേഷ്മ സുരേഷ് എന്നിവരും പ്രസംഗിച്ചു.

Advertisment