കറുകച്ചാലിൽ വികസന സദസ് നടത്തി. എല്ലാ മേഖലയിലും വികസനം സാധ്യമാക്കി: ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്

New Update
vikasana sadas karukachal

കറുകച്ചാല്‍: സമസ്ത മേഖലയിലും വികസനം സാധ്യമാക്കാൻ സംസ്ഥാന സർക്കാരിന് സാധിച്ചുവെന്ന് സർക്കാർ ചീഫ് വിപ്പ് ഡോ.എൻ. ജയരാജ്. കറുകച്ചാൽ ഗ്രാമപഞ്ചായത്തിലെ വികസന സദസ് ഉദ്ഘാടനം ചെയ്തു  സംസാരിക്കുകയായിരുന്നു അദ്ദേഹം.  

Advertisment

വിദ്യാഭ്യാസ ,ആരോഗ്യ, വ്യവസായ, അടിസ്ഥാന സൗകര്യ മേഖലകളിൽ പ്രകടമായ മാറ്റങ്ങൾ  ഉണ്ടായി. നിരവധി വികസന-ക്ഷേമ പദ്ധതികൾ പഞ്ചായത്ത് തലത്തിലും നടപ്പായെന്നും അദ്ദേഹം പറഞ്ഞു.

vikasana sadas karukachal-2

ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീജിഷ കിരൺ അധ്യക്ഷത വഹിച്ചു. സംസ്ഥാന സർക്കാരിൻ്റെ  വികസനനേട്ടങ്ങളെ കുറിച്ചുള്ള അവതരണം ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ നോബിൾ സേവ്യർ ജോസും  പഞ്ചായത്തിൻ്റെ വികസന പ്രവർത്തനങ്ങളെക്കുറിച്ചുള്ള അവതരണം സെക്രട്ടറി ടി.എസ്. മുഹമ്മദ് റഖീബും നിർവഹിച്ചു.

മാലിന്യ നിർമാർജനത്തിന്  കൂടുതൽ മിനി എം.സി.എഫുകൾ,  പൊതു സ്ഥലങ്ങളിൽ ഹാപ്പിനസ് പാർക്കുകൾ എന്ന ആവശ്യങ്ങൾ തുടർന്നു നടന്ന പൊതു ചർച്ചയിൽ ഉയർന്നു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബി.ബിജുകുമാർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ലതാ ഷാജൻ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഷീലാ പ്രസാദ്, ഗീതാമണി രാജേന്ദ്രൻ, എൻ. ജയപ്രകാശ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സജീ നീലത്തും മുക്കിൽ, അന്നമ്മ വർഗീസ്, കെ.ജയപ്രസാദ്, എൻ.ജയപ്രകാശ്, സുധാ തങ്കച്ചൻ, അസിസ്റ്റൻറ് സെക്രട്ടറി എം.തരുൺ കുമാർ എന്നിവർ പങ്കെടുത്തു.

Advertisment