/sathyam/media/media_files/2025/10/06/photos519-2025-10-06-12-43-24.jpg)
കോട്ടയം: വെറും മൂന്നു ദിവസം കൊണ്ടു കിട്ടേണ്ട തുക കിട്ടിയത് 74 ദിവസം കൊണ്ട്. കോട്ടയം നഗരസഭയിലാണ് സംഭവം. പഞ്ചായത്ത് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നു ജൂനിയര്‍ സൂപ്രണ്ടായി വിരമിച്ചയാളാണ് അപേക്ഷകന്‍.
ഓഡിറ്റോറിയും വാകയ്ക്ക് എടുക്കുമ്പോള്‍ സെക്യൂരിറ്റി ഡെപ്പോസിറ്റ് നല്‍കിയിരുന്നു. ഡെപ്പോസിറ്റ് തുക തിരികെ കിട്ടാനാണ് അപേക്ഷ നല്‍കിയത്.
എന്നാല്‍, മൂന്നല്ല മുപ്പതു ദിവസം കഴിഞ്ഞിട്ടും നടപടി ഉണ്ടായില്ല. തുടര്‍ന്ന് നഗരസഭയില്‍ കയറിയിറങ്ങി മടുത്തു. ഓരോ പ്രാവശ്യം വരുമ്പോഴും ഒരോ ഉദ്യോഗസ്ഥര്‍ ഇല്ല.
അല്ലെങ്കില്‍ സൂപ്രണ്ടില്ല തുടങ്ങിയ മറുപടിയാണ് ലഭിച്ചിരുന്നുത്. തുടര്‍ന്ന് അപേക്ഷകന്‍ ജോയിന്റ് ഡയറക്ടര്‍ക്ക് പരാതി നല്‍കുകയായിരുന്നു.
73ാം ദിവസമാണ് പരാതി നല്‍കിയത്. പിറ്റേ ദിവസം പണം കിട്ടുകയും ചെയ്തു. പിന്നാലെയാണ് 'മികച്ച പ്രകടനം കാഴ്ചവെച്ച ഉദ്യോഗസ്ഥര്‍ക്കു' ലഡു നല്‍കണമെന്നു പറഞ്ഞു അപേക്ഷകന്‍ നഗരസഭയില്‍ പ്രതിഷേധവുമായി എത്തിയത്.
നഗരസഭയിലെ ജീവനക്കാര്‍ ജനങ്ങളെ പൊട്ടന്മാരാക്കുയാണെന്നും അപേക്ഷകന്‍ പറഞ്ഞു. ഇതോടെ നഗരസഭയില്‍ ഇത് സ്ഥിരം പരിപാടിയാണെന്നു ജനങ്ങള്‍ പറഞ്ഞു.
മറ്റൊരാള്‍ താന്‍ ഇവിടെ നിന്നു 2020 ല്‍ വിരമിച്ചയാളാണ്. വിരമിച്ച ആനുകൂല്യം കിട്ടാന്‍ താന്‍ 11 മാസം ഓഫീസുകള്‍ കയറിയിറങ്ങേണ്ടി വന്നിവെന്നും പറഞ്ഞു.