കെ.വൈ.എം.എ വിമലാ ജോസഫ് തെക്കേമുറിയിൽ എക്‌സലൻസി അവാർഡുകൾ പ്രഖ്യാപിച്ചു. ഏറ്റവും മികച്ച ഗ്രാമപഞ്ചായത്തംഗം മാത്യൂസ് പെരുമനങ്ങാട്ട്. ഏറ്റവും മികച്ച വനിതാ ഗ്രാമപഞ്ചായത്തംഗം റാണി ടോമി

New Update
vimala joseph award

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി യെങ്ങ്മെൻസ് അസോസിയേഷൻ വിമലാ ജോസഫ് തെക്കേമുറിയിൽ എക്‌സലൻസി അവാർഡുകൾ പ്രഖ്യാപിച്ചു. 

Advertisment

ഏറ്റവും മികച്ച ഗ്രാമപഞ്ചായത്തംഗമായി മാത്യൂസ് പെരുമനങ്ങാട്ട് (എലിക്കുളം), ഏറ്റവും മികച്ച വനിതാ ഗ്രാമപഞ്ചായത്തംഗം റാണി റ്റോമി (കാഞ്ഞിരപ്പള്ളി), മികച്ച ബ്ലോക്ക് പഞ്ചായത്തംഗങ്ങളായി ജോളി മടുക്കക്കുഴി (മണ്ണാറക്കയം ഡിവിഷൻ), സാജൻ കുന്നത്ത് (ചോറ്റി ഡിവിഷൻ) എന്നിവരെയും തെരഞ്ഞെടുത്തു.   

ബിജു പത്യാല (കാഞ്ഞിരപ്പള്ളി) , സി.വി അനിൽകുമാർ (മുണ്ടക്കയം), എം.എസ് സതീഷ് (എരുമേലി), ജോണിക്കുട്ടി മാത്തിനകം (പാറത്തോട്), പി.ജെ.ജോസഫ്‌കുഞ്ഞ് (മണിമല), ബിജു ചക്കാല (കാഞ്ഞിരപ്പള്ളി) എന്നിവർക്ക് പ്രവർത്തന മികവിനുള്ള പ്രത്യേക പുരസ്‌കാരവും ലഭിച്ചു.

Advertisment