ബസ് ജീവനക്കാരെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ഈരാറ്റുപേട്ട - പാലാ റൂട്ടിൽ സ്വകാര്യ ബസുകൾ പണിമുടക്കുന്നു. വിദ്യാർത്ഥികളുടെ കൺസക്ഷനുമായി ബന്ധപ്പെട്ട ഉണ്ടായ പ്രശ്നത്തിൽ പാലാ കൊട്ടാരമറ്റത്ത് ബസ് ജീവനക്കാരും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. ബസ് ജീവനക്കാർക്ക് നീതി വേണമെന്നാവശ്യം

അതിനെ തുടർന്ന് ബസ് പാലായിലെത്തിയപ്പോൾ ചോദ്യം ചെയ്ത എസ്.എഫ്.ഐ നേതാക്കളെ മർദ്ദിച്ചെന്ന് എസ്.എഫ്.ഐ ആരോപിച്ചിരുന്നു.

New Update
photos(557)

കോട്ടയം: എസ്എഫ്ഐ  പ്രവർത്തകർ ബസ് ജീവനക്കാരെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ഈരാറ്റുപേട്ട -പാലാ റൂട്ടിൽ സ്വകാര്യ ബസുകൾ പണിമുടക്കുന്നു.

Advertisment

ഇന്നലെ വിദ്യാർത്ഥികളുടെ കൺസക്ഷനുമായി ബന്ധപ്പെട്ട ഉണ്ടായ പ്രശ്നത്തിൽ പാലാ കൊട്ടാരമറ്റത്ത് ബസ് എസ്.എഫ് ഐ പ്രവർത്തകരും  ജീവനക്കാരുമായി സംഘർഷം ഉണ്ടായിരുന്നു.


നേരത്തെ എസ്.എഫ്.ഐക്കാരിയായ വിദ്യാർത്ഥിനിക്ക് കൺസഷൻ നൽകാൻ വിസമ്മതിച്ചതിനെ ചോദ്യം ചെയ്തപ്പോൾ ബസ് ജീവനക്കാർ അസഭ്യം പറഞ്ഞെന്ന് ആരോപണമുണ്ടായിരുന്നു. 


അതിനെ തുടർന്ന് ബസ് പാലായിലെത്തിയപ്പോൾ ചോദ്യം ചെയ്ത എസ്.എഫ്.ഐ നേതാക്കളെ മർദ്ദിച്ചെന്ന് എസ്.എഫ്.ഐ ആരോപിച്ചിരുന്നു.

ഇതിനെതിരെ ഇന്നലെ വൈകിട്ട് പ്രതിഷേധയോഗം നടത്തി കൊണ്ടിരിന്നപ്പോഴാണ് എസ്.എഫ്.ഐ പ്രവർത്തകർ ബസ് ജീവനക്കാരെ മർദ്ദിച്ചത്.

ഇതിൽ പ്രതിഷേധിച്ചാണ് ഇപ്പോൾ പണി മുടക്കുന്നത്. പണിമുടക്ക് ആരംഭിച്ചതോടെ യാത്രക്കാർ വലഞ്ഞു. കെ.എസ്.ആർ.ടി.സി ബസിനെയാണ് ഇതോടെ യാത്രക്കാർ ആശ്രയിച്ചത്.

Advertisment