പാലായിൽ സ്വകാര്യ ബസ് ജീവനക്കാരെ മർദിച്ച എസ്.എഫ്.ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസുകൾ പണിമുടക്ക് ശക്തമാകുന്നതിനിടെ നൂറോളം തൊഴിലാളികൾ ബി.എം.എസിൽ ചേർന്നു. ബി.എം.എസ് അംഗത്വമെടുത്തത് മറ്റു തൊഴിലാളി യൂണിയനുകളിൽ ഉൾപ്പെട്ടവർ. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ സമരം നടത്തുന്ന തൊഴിലാളികളെ സന്ദർശിച്ചിരുന്നു

കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്തു നിയമത്തിനു മുന്‍പില്‍ കൊണ്ടുവരണം  എന്നു രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു.

New Update
Untitled design(27)

കോട്ടയം: പാലാ സ്വകാര്യ ബസ് തൊഴിലാളികൾക്ക് നേരെയുണ്ടായ എസ്എഫ്ഐ അക്രമത്തിൽ പ്രതിഷേധിച്ച് മീനച്ചിൽ താലൂക്കിൽ സ്വകാര്യ ബസ് സമരം രണ്ടാം ദിവസവും തുടരുന്നതിനിടെ നൂറിൽ അധികം തൊഴിലാളികൾ മറ്റ് യൂണിയനുകളിൽ നിന്നും രാജിവച്ച് ബിഎംഎസിൽ ചേർന്നു. മറ്റ് യൂണിയനുകളിൽ നിന്നും രാജിവച്ച വരാന്ന് ബിഎംഎസിൽ ചേർന്നത്. 

Advertisment

ഇന്നലെ ബി.ജെ.പി സംസ്ഥാന  അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും മറ്റു ജില്ലാ നേതാക്കളും സമരക്കാരെ സന്ദർശിച്ചു ഇത്തരം ഗുണ്ടായിസം അനുവദിക്കില്ലെന്നു തൊഴിലാളികൾക്ക് ഉറപ്പു നൽകിയിരുന്നു. 

സംഘടിത ഗുണ്ടാപ്രവര്‍ത്തനത്തെ കേരളം അംഗീകരിക്കില്ല. തൊഴിലാളികളുടെ മേലുള്ള ആക്രമണം ഗുരുതരക്രിമിനല്‍ കുറ്റമാണ്.

കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്തു നിയമത്തിനു മുന്‍പില്‍ കൊണ്ടുവരണം  എന്നു രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു.


നിങ്ങളുടെ നീതി നടക്കപ്പാക്കാന്‍ ബി.ജെ.പി ഒപ്പമുണ്ടാകുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞിരുന്നു. പിന്നാലെയാണ് വലിയൊരു വിഭാഗം ജീവനക്കാർ ബി.എം.എസിൽ ചേർന്നത്. ഇത് മറ്റു തൊഴിലാളി യൂണിയനുകളെ ആശങ്കയിലാക്കിയിട്ടുണ്ട്.  ട്രേഡ് യൂണിയൻ വ്യത്യാസമില്ലാതെയാണ് ഇപ്പോൾ തൊഴിലാളികൾ സമരത്തിൽ പങ്കെടുക്കുന്നത്. 


അതേസമയം തൊഴിലാളികൾ സമരം കടുപ്പിക്കുകയാണ്. ജീവനക്കാരെ ആക്രമിച്ചവരെ അറസ്റ്റ് ചെയ്യാതെ സമരത്തിൽ നിന്നും പിന്നോട്ടില്ലെന്നാണ് തൊഴിലാളികളുടെ നിലപാട്. രണ്ടാം ദിവസമായ ഇന്നും നടപടി ഉണ്ടായില്ലെങ്കിൽ സമരം ജില്ലാതലത്തിലേക്ക് വ്യാപിക്കും എന്ന് നേതാക്കൾ പറഞ്ഞു.  

സ്വകാര്യ ബസുകൾ പണിമുടക്കിയതോടെ യാത്രക്കാർ മറ്റ് സ്ഥലങ്ങളിലേക്ക് പോകാൻ കെഎസ്ആർടിസി ബസുകളെയാണ് ആശ്രയിച്ചത്. തിരക്ക് പരിഗണിച്ച് കെഎസ്ആർടിസി കൂടുതൽ സർവീസുകൾ നടത്തുന്നുണ്ട്.
തൊടുപുഴ, പൊൻകുന്നം കോട്ടയം റൂട്ടുകളിൽ കൂടുതൽ സർവീസുകൾ ഉണ്ട്.

Advertisment