ക്യാമ്പസ് പ്ലേസ്‌മെന് പ്രോഗ്രാമുകൾക്കായി രാമപുരം മാർ ആഗസ്തീനോസ് കോളേജും മെഡ്‌സിറ്റി ഇന്റർനാഷ്‌നൽ അക്കാഡമിയുമായി ധാരണാപത്രം ഒപ്പുവച്ചു

New Update
contract signed

രാമപുരം: രാമപുരം മാർ ആഗസ്തീനോസ് കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മെഡ്‌സിറ്റി ഇന്റർനാഷ്‌നൽ അക്കാഡമിയുമായി ചേർന്ന് ധാരണാപത്രം ഒപ്പുവച്ചു. വിവിധ നൈപുണ്യ വികസന, ക്യാമ്പസ് പ്ലേസ്‌മെന് പ്രോഗ്രാമുകൾക്കും വിദ്യാർത്ഥികളെ തയ്യാറാക്കുന്നതിനായാണ് ഈ ധാരണാപത്രം ഒപ്പുവച്ചത്. 

Advertisment

കോളേജ് മാനേജർ റവ. ഫാ ബർക്കുമാൻസ് കുന്നുംപുറത്തിന് മെഡ്‌സിറ്റി ഇന്റർനാഷ്‌നൽഅക്കാഡമി സി. ഒ. ഒ. പോപ്‌സൺ ആന്റണി കോഴ്സ് സംബന്ധിച്ച ധാരണാപത്രം കൈമാറി. പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, വൈസ് പ്രിൻസിപ്പൽമാരായ ഫാ ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഓഫിസർമാരായ രാജീവ് ജോസഫ്, പ്രകാശ് ജോസഫ് സ്റ്റാഫ് കോർഡിനേറ്റർ ഷാൻ അഗസ്റ്റിൻ തുടങ്ങിയവർ പങ്കെടുത്തു.

Advertisment