New Update
/sathyam/media/media_files/2025/10/11/kuravilangad-thaluk-hospital-2025-10-11-17-16-53.jpg)
കുറവിലങ്ങാട്: സെന്‍റ് മേരീസ് എച്ച്എസ്എസിലെ എന്‍ർഎസ്എസ് വോളണ്ടിയര്‍മാര്‍ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി താലൂക്ക് ആശുപത്രിയിലെ കട്ടിലുകൾ പെയിൻ്റു ചെയ്തു നല്കി.
Advertisment
പരിപാടിയുടെ ഉദ്ഘാടനം കുറവിലങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മിനി മത്തായി നിർവഹിച്ചു. സ്കൂൾ പ്രിൻസിൽ സിജി സെബാസ്റ്റ്യൻ, ആശുപത്രി സൂപ്രണ്ട് ഡോക്ടർ സിനിഷ് ജോയി, പ്രോഗ്രം ഓഫീസർ ലാലി ജോസഫ്, നഴ്സിങ്ങ് സൂപ്രണ്ട് ഷാൻ്റി എന്നിവർ നേതൃത്വം നല്കിയ ഈ സത്കർമ്മത്തിന് ആവശ്യമായ പെയ്ൻ്റ് സൗജന്യമായി നല്കിയത് ജെ & ജെ പെയ്ൻ്റസ് ഉടമ അനിൽ ജോസഫ് ആണ്.