/sathyam/media/media_files/2025/10/11/vayojana-dinam-2025-10-11-22-44-27.jpg)
കൊഴുവനാൽ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെഎസ്എസ്‌പിയു) കൊഴുവനാൽ യൂണിറ്റിന്റെ നേതൃത്വത്തിൽ വയോജന ദിനം വിപുലമായി ആചരിച്ചു.
യൂണിറ്റ് പ്രസിഡന്റ് അഡ്വ.സി.എം രവീന്ദ്രന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കെഎസ്എസ് പി യു മുൻ സംസ്ഥാന വൈസ് പ്രസിഡണ്ട്ടി ജെ എബ്രഹാം തോണക്കര വയോജന ദിന സന്ദേശം നൽകി.
ബ്ലോക്ക് വൈസ് പ്രസിഡണ്ട് കെ എൻ വിജയകുമാർ കണ്ടതിൽ, യൂണിറ്റ് സെക്രട്ടറി ജയ്സൺ ജോസഫ് കുഴി കോടിയിൽ, വൈസ് പ്രസിഡന്‍റുമാരായ കെഎൻ ബാലചന്ദ്രൻ നായർ കണ്ടത്തിൽ, എം എ ഡൊമിനിക് മലയിൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
തുടർന്ന് മുതിർന്ന അംഗങ്ങളായകെ എം മാത്യു കിടാരത്തിൽ, ഡോക്ടർ ഗോപാലകൃഷ്ണൻ തമ്പാൻ, രവീന്ദ്രനാഥൻ കുളത്തിനാൽ, ഗ്രേസി ജേക്കബ് കൊല്ലറത്ത്, അമ്മിണിയമ്മ പൗവ്വടത്തിൽ, രാജമ്മ കരുണനാകരൻ ശ്രീഭവൻ, കെ ജി കുട്ടപ്പൻ നായർ കാരക്കാട് തുടങ്ങിയവരെ അവരുടെ ഭവനങ്ങളിൽ എത്തി പൊന്നാട അണിയിച്ച് ആദരിച്ചു.