ദേശീയ യോഗ ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം നേടി എ.എസ് ചന്ദ്രമോഹനന്‍

New Update
yoga champion-2

മരങ്ങാട്ടുപിള്ളി: കോയമ്പത്തൂരില്‍ വെച്ച് നടന്ന 18-ാമത് ദേശീയ യോഗാസന ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ 50 വയസിനു മുകളിലുള്ള വിഭാഗത്തില്‍ കേരളത്തില്‍ നിന്ന് പങ്കെടുത്ത എ.എസ് ചന്ദ്രമോഹനന്‍ (മരങ്ങാട്ടുപിള്ളി) ഒന്നാം സ്ഥാനം നേടി.

Advertisment

പ്രശുഭന്‍ (കോഴിക്കോട്) നാണ് ഇതേ വിഭാഗത്തില്‍ രണ്ടാം സ്ഥാനം. നേരത്തെ നടന്ന സംസ്ഥാനതല മത്സരങ്ങളില്‍ ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടിയവര്‍ക്കാണ് ദേശീയ നിലവാരത്തിലുള്ള ഈ ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാനുള്ള അര്‍ഹത ലഭിക്കുക. 

yoga champion

അതില്‍ 25 വയസിനു മേലുള്ളവരുടെ വിഭാഗത്തില്‍ ചന്ദ്രമോഹനന്‍ രണ്ടാം സ്ഥാനം നേടിയിരുന്നു. ആണ്ടൂര്‍ ഗവ. ആയുര്‍വേദ ഡിസ്പെന്‍സറിയിലെ യോഗ ഇന്‍സ്ട്രക്ടര്‍ അജിത് ആനന്ദനാണ് യോഗ പരിശീലകന്‍.

Advertisment