/sathyam/media/media_files/2025/10/03/vikasana-sadas-2025-10-03-01-24-32.jpg)
കോട്ടയം: മറവൻതുരുത്ത് ഗ്രാമപഞ്ചായത്തിലെ വികസന സദസ്സ് ചൊവ്വാഴ്ച (ഒക്ടോബർ 14) രാവിലെ 10.30ന് മറവൻതുരുത്ത് എസ്.എൻ.ഡി.പി. യോഗം ശാഖാ ഹാളിൽ സി.കെ. ആശ എം.എൽ.എ. ഉദ്ഘാടനം ചെയ്യും.
ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. പ്രീതി അധ്യക്ഷത വഹിക്കും. ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.വി. ചന്ദ്രിക ഗ്രാമപഞ്ചായത്തിന്റെ വികസന റിപ്പോർട്ട് അവതരിപ്പിക്കും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് വി.ടി. പ്രതാപൻ, ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.ആർ. സലില, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ സീമാ ബിനു, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ബി. ഷിജു, ജില്ലാ പഞ്ചായത്ത് അംഗം പി.എസ്. പുഷ്പമണി, ബ്ലോക്ക് പഞ്ചായത്ത് അംഗം രേഷ്മ പ്രവീൺ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.ബി. രമ, സി. സുരേഷ് കുമാർ, പി.കെ. മല്ലിക, പ്രമീള രമണൻ, അസിസ്റ്റന്റ് സെക്രട്ടറി ടി.ബി. സനീഷ് കുമാർ എന്നിവർ പങ്കെടുക്കും.