എംടെക് സ്വപ്നം കണ്ട് 56 ാം വയസിൽ പഠനത്തിന് എത്തി. രണ്ടാം വർഷത്തിലേക്ക് കടക്കുമ്പോൾ വില്ലനായി എത്തി മരണം. പാമ്പാടി ആർ ഐ ടി യിലെ രണ്ടാം വർഷ എംടെക് വിദ്യാർഥി കുഴഞ്ഞുവീണു മരിച്ചു

ഓമനക്കുട്ടൻ എം ടെക് പഠനത്തിനായാണ് ആർ.ഐ.ടിയിൽ അഡ്മിഷൻ എടുത്തത്.

New Update
1001324119

കോട്ടയം: പാമ്പാടി ആർ.ഐ.ടി യിലെ രണ്ടാം വർഷ എംടെക് വിദ്യാർഥി കുഴഞ്ഞുവീണു മരിച്ചു.

Advertisment

പാമ്പാടി ആർ ഐ ടി എൻജിനീയറിങ് കോളേജിലെ എംടെക് വിദ്യാർത്ഥി കൊല്ലം പോരുവഴി പുത്തൻപുരയിൽ ആർ ഓമനക്കുട്ടൻ (56 )ആണ് മരിച്ചത്.

ബിടെക് പഠനത്തിന് ശേഷം ഗസ്റ്റ് അധ്യാപകനായും ബിടെക് പഠനത്തിൽ മോശമായ കുട്ടികൾക്ക് ട്യൂഷൻ എടുത്തും ജോലി ചെയ്തിരുന്ന കൊല്ലം പോരുവഴി സ്വദേശിയായ ഓമനക്കുട്ടൻ എം ടെക് പഠനത്തിനായാണ് ആർ.ഐ.ടിയിൽ അഡ്മിഷൻ എടുത്തത്.

പഠനം രണ്ടാം വർഷത്തിലേക്കു കടന്നപ്പോഴാണ് വില്ലനായി മരണം എത്തിയത്. 

റോബോട്ടിക് ആൻഡ് എ ഐ വിദ്യാർത്ഥിയായിരുന്ന ഓമനക്കുട്ടൻ ലാബിൽ വച്ച് ദേഹാസ്വാസ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു.

തുടർന്ന് പാമ്പാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംസ്കാരം ഇന്നു വൈകുന്നേരം കൊല്ലത്തെ വീട്ടുവളപ്പിൽ നടക്കും.

Advertisment