New Update
/sathyam/media/media_files/2025/10/14/thekkekkara-vikasana-sadas-2025-10-14-22-25-10.jpg)
പൂഞ്ഞാര്‍: ലോകം അറിയപ്പെടുന്ന ടൂറിസം മേഖലയാക്കി പൂഞ്ഞാർ തെക്കേക്കരയെ വളർത്തിക്കൊണ്ടു വരുമെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. പറഞ്ഞു. പൂഞ്ഞാർ തെക്കേക്കരയിലെ വികസന സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Advertisment
ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു അത്യാലിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. അക്ഷയ് ഹരി ഗ്രാമപഞ്ചായത്ത് പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ചെയ്തു.
ഗ്രാമപഞ്ചായത്ത് സെക്രട്ടറി റ്റിജി തോമസ് പഞ്ചായത്തുതല വികസന പ്രവർത്തനങ്ങളുടെ അവതരണവും കെ. ആർ. സുരേഷ് സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങളുടെ അവതരണവും നടത്തി.
ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ മിനിമോൾ ബിജു, ഗ്രാമപഞ്ചായത്തംഗങ്ങളായ ബീന മധുമോൻ, നിഷ സാനു, റെജി ഷാജി എന്നിവർ പങ്കെടുത്തു.