കെഎസ്‌എസ്‌പിയു കൊഴുവനാൽ യൂണിറ്റ് കുടുംബമേള സംഘടിപ്പിച്ചു

New Update
ksspu kozhuvanal

കൊഴുവനാൽ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെഎസ്‌എസ്‌പിയു) കൊഴുവനാൽ യുണിറ്റ് കുടുംബമേള കൊഴുവനാൽ സി എസ് സി ഹാളിൽ നടന്നു. 

Advertisment

പ്രസിഡണ്ട് അഡ്വ. സി എം രവീന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ പഞ്ചായത്ത് അംഗം ജോസ് മോൻ മുണ്ടക്കൽ ഉദ്ഘാടനം ചെയ്തു.മുൻ സെക്രട്ടറി പി എ തോമസ് പൊന്നും പുരയിടം മൺമറഞ്ഞ പെൻഷനർമാരെ അനുസ്മരിച്ചു.

കെഎസ്‌എസ്‌പിയു മുൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ടിജെ എബ്രഹാം തോണക്കര 75 വയസ്സ് പൂർത്തിയായ മുതിർന്ന അംഗങ്ങളെ ആദരിച്ചു. കെഎസ്‌എസ്‌പിയു ളാലം ബ്ലോക്ക് സെക്രട്ടറി കെ ജി വിശ്വനാഥൻ, ബ്ലോക്ക് സാംസ്കാരിക വേദി കൺവീനർ പി വി തങ്കപ്പ പണിക്കർ, ബ്ലോക്ക് വൈസ് പ്രസിഡണ്ട്  കെ എൻ വിജയകുമാർ കണ്ടത്തിൽ, വനിതാ വേദി കൺവീനർ സി ടി പ്രസന്നകുമാരി എന്നിവർ ആശംസകൾ അർപ്പിച്ചു. 

ksspu kozhuvanal-2

യൂണിറ്റ് സെക്രട്ടറി ജയ്സൺ ജോസഫ്,സ്വാഗതവും വൈസ് പ്രസിഡന്റ്‌ കെ എൻ ബാലചന്ദ്രൻ നായർ നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന സർഗ്ഗ മാധുരിയുടെ ഭാഗമായി സി.ടി പ്രസന്നകുമാരിയുടെ നേതൃത്വത്തിൽ അവതരിപ്പിച്ച തിരുവാതിരകളിയും  ആസ്വാദ്യകരമായി.  

സാംസ്കാരിക വേദി കൺവീനർ മാത്തുക്കുട്ടി തോമസ് തണ്ണിപ്പാറ, ശശികുമാർ പി എസ് എന്നിവരുടെ ഗാനാലാപനവും ഏറെ ഹൃദ്യമായി. തുടർന്ന് സ്നേഹവിരുന്നും നടത്തി.

Advertisment