New Update
/sathyam/media/media_files/2025/10/15/mar-augusthinose-college-new-course-2-2025-10-15-12-59-55.jpg)
രാമപുരം: രാമപുരം മാർ ആഗസ്തീനോസ് കോളേജ് കോമേഴ്‌സ് ഡിപ്പാർട്ട്മെന്‍റും തിരുവനന്തപുരം കെൽട്രോണുമായി ചേർന്ന് ധാരണാപത്രം ഒപ്പുവച്ചു.
Advertisment
2026 അധ്യയന വർഷം മുതൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്കായി 100% തൊഴിൽ ഉറപ്പ് നൽകുന്ന ലോജിസ്റ്റിക്സ് & സപ്ലൈ ചെയിൻ മാനേജ്മെന്റിൽ ആഡോൺ കോഴ്സ് ആരംഭിക്കുന്നതിനായാണ് ധാരണാപത്രം ഒപ്പുവച്ചത്.
പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ കെൽട്രോൺ പ്രൊജക്റ്റ് കോർഡിനേറ്റർ ആദിത്യ രാജിൽ നിന്നും ധാരണാപത്രം ഏറ്റുവാങ്ങി. വൈസ് പ്രിൻസിപ്പൽമാരായ ഫാ. ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർമാരായ രാജീവ് ജോസഫ്, പ്രകാശ് ജോസഫ് ഡിപ്പാർട്മെന്റ് മേധാവി ജോസ് ജോസഫ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.