/sathyam/media/media_files/2025/10/15/mega-blood-donation-camp-2025-10-15-15-39-37.jpg)
കോട്ടയം: കോട്ടയം മൗണ്ട് കാർമ്മൽ ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ്, ഗൈഡ്സ് യൂണിറ്റുകൾ മൗണ്ട് കാർമ്മൽ കോളേജ് ഓഫ് എജ്യൂക്കേഷൻ എൻ എസ് എസ് യൂണിറ്റ് എന്നിവരുടെ നേതൃത്വത്തിൽ പാലാ ബ്ലഡ് ഫോറം, ഫെഡറൽ ബാങ്ക് , കൊഴുവനാൽ ലയൺസ് ക്ലബ് എന്നിവയുടെ സഹകരണത്തോടെ നടത്തിയ മെഗാ രക്തദാന ക്യാമ്പ് ശ്രദ്ധേയമായി.
മൗണ്ട് കാർമ്മൽ സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രിൻസിപ്പൽ മേരി ടി.പിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ കോട്ടയം നർക്കോട്ടിക് സെൽ ഡിവൈഎസ്‌പി എ.ജെ തോമസ് ഉദ്ഘാടനം ചെയ്തു.
പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം രക്തദാന സന്ദേശവും ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റ് & റീജണൽ ഹെഡ് ജയചന്ദ്രൻ കെ ടി മുഖ്യപ്രഭാഷണവും നടത്തി.
ലയൺസ് ക്ലബ് ചീഫ് പ്രൊജക്റ്റ് കോർഡിനേറ്റർ സിബി പ്ലാത്തോട്ടം, കൊഴുവനാൽ ലയൺസ് ക്ലബ് പ്രസിഡൻ്റ് അഡ്വ. രാജു അബ്രാഹം, പിടിഎ പ്രസിഡന്റ് ഷാൻസ് ബേബി, മൗണ്ട് കാർമ്മൽ കോളേജ് ഓഫ് ടീച്ചർ എജുക്കേഷൻ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ. മഞ്ജു ജോസഫ്, ഗൈഡ്സ് ക്യാപ്റ്റൻ ഡോ. മഞ്ജു ജോയി, മൗണ്ട് കാർമ്മൽ എച്ച് എസ് എസ് പ്രോഗ്രാം ഓഫീസർ പ്രിൻസി ജോസഫ്, പ്രോഗ്രാം കോർഡിനേറ്റർ അജിത സെബാസ്റ്റ്യൻ, പാലാ ബ്ലഡ് ഫോറം ഡയറക്ടർ ബോർഡ് മെമ്പർ അരുൺ പോൾ, ഫെഡറൽ ബാങ്ക് കോർഡിനേറ്റർ ആൽബിൻ ബേബി, രഞ്ജു സ്കറിയാ ഡോക്ടർ റോബിൻ മേത്തറയിൽ, ബ്ലഡ് ബാങ്ക് ഇൻചാർജ് ശ്രുതി എന്നിവർ ആശംസകൾ അർപ്പിച്ചു.
ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി ബ്ലഡ് ബാങ്ക് ആണ് ക്യാമ്പ് നയിച്ചത്. അൻപതോളം പേർ ക്യാമ്പിൽ പങ്കെടുത്തു രക്തം ദാനം ചെയ്തു.