/sathyam/media/media_files/2025/10/17/1001331483-2025-10-17-10-19-54.jpg)
കോട്ടയം: ഒന്ന് പള്ളീലോ ആശുപത്രിയിലോ പോയാല്‍ പോലും ബൈക്ക് അടിച്ചോണ്ട് പോകുമെന്ന അവസ്ഥയിലാണ് കോട്ടയത്തെ കാര്യങ്ങള്‍. ഒരു മാസം അഞ്ചു ബൈക്കെങ്കിലും കോട്ടയം ജില്ലയില്‍ നിന്നു മോഷണം പോകുന്നുണ്ട്.
കഴിഞ്ഞ ദിവസം പാലാ കിഴതടിയൂര്‍ പള്ളിയില്‍ നിന്നും സ്‌കൂട്ടര്‍ മോഷണം പോയിരുന്നു.
വാഴക്കുളം എലുവിച്ചിറക്കുന്നേല്‍ രഞ്ജിത്തിന്റെ കെ.എല്‍ 17 ജെ 7136 എന്ന രജിസ്റ്റര്‍ നമ്പറുള്ള സ്‌കൂട്ടറാണ് മോഷണം പോയത്.
തലയില്‍ തൊപ്പിയും മാസ്‌കും ധരിച്ചെത്തിയ മോഷ്ടാവ് 20 മിനിറ്റോളം പള്ളി പരിസരത്തു കൂടി ചുറ്റിക്കറങ്ങിയ ശേഷം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂട്ടറില്‍ കയറി ഓടിച്ചു പോകുകയായിരുന്നു.
ഒരാഴ്ച മുന്‍പാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി വളപ്പില്‍ നിന്നും ബൈക്ക് മോഷണം പോയിയത്.
ആശുപത്രി പാര്‍ക്കിങ് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന ബുള്ളറ്റ് ബൈക്കാണ് മോഷണം പോയത്.
സനീഷ് എന്നയാളിന്റെ ഉടമസ്ഥതയിലുള്ള കെ.എല്‍ 05 എക്യു 9951 എന്ന നമ്പര്‍ പതിപ്പിച്ച ബുള്ളറ്റാണ് മോഷണം പോയത്.
ഹെല്‍മെറ്റ് ധരിച്ചെത്തിയ യുവാവ് വാഹനം പാര്‍ക്ക് ചെയ്തിരുന്ന സ്ഥലത്ത് നിന്നും സ്റ്റാര്‍ട്ട് ചെയ്തു കൊണ്ടുപോകുകയായിരുന്നു.
മുന്‍പും പലപ്പോഴായി കോട്ടയം മെഡിക്കല്‍ കോളിജില്‍ കൂട്ടിരുപ്പുകാരുടെ ബൈക്ക് മോഷണം പോയിട്ടുണ്ട്.
ഏതാനും മാസങ്ങള്‍ക്കു മുന്‍പാണ് നാട്ടകം ഗസ്റ്റ് ഹൗസിനു സമീപം വീട്ടുമുറ്റത്തിരുന്ന ബൈക്ക് മോഷ്ടിക്കാന്‍ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളിയെ നാട്ടുകാര്‍ ഓടിച്ചിട്ടു പിടികൂടി പോലീസിനു കൈമാറിയത്.
ബൈക്കുകളും മറ്റും റോഡരികില്‍ പാര്‍ക്കു ചെയ്യുകയല്ലാതെ മറ്റു മാര്‍ഗമില്ലാത്തവര്‍ ഭീതിയിലാണ്. പോയിട്ട് തിരികെ വരുമ്പോള്‍ ബൈക്ക് കാണില്ലെന്നതാണ് അവസ്ഥ.
പോലീസാകട്ടേ ബൈക്ക് മോഷണം കാര്യമായി എടുക്കുന്നുമില്ല. പത്തു കേസുള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ഒരെണ്ണം മാത്രണ് പോലീസിന് പിടികൂടാന്‍ സാധിക്കുന്നത്.