/sathyam/media/media_files/2025/10/17/chandy-oommen-pala-2025-10-17-23-33-31.jpg)
പാലാ: പിടി പീരിയഡ് ആഴ്ചയിൽ ഒരിക്കൽ എന്നുള്ളത് എല്ലാ ദിവസവും ഒന്നു വീതം വേണമെന്ന ആവശ്യമാണ് തനിക്കുള്ളതെന്ന് പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ.
പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്നുവന്ന കോട്ടയം റവന്യു ജില്ല സ്കൂൾ കായികമേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
താൻ നിരന്തരം ഈ ആവശ്യം പല വേദികളിലും ഉന്നയിക്കുന്നത് കുട്ടികൾക്ക് ഇഷ്ടമുള്ളതാണെങ്കിലും അധ്യാപകർക്ക് ഇഷ്ടമുള്ളതല്ല. അദ്ദേഹത്തിന്റെ ഈ അഭിപ്രായം കായികതാരങ്ങൾ നിറഞ്ഞ കയ്യടിയോടെയാണ് വരവേറ്റത്.
പാല നഗരസഭ ചെയർമാൻ തോമസ് പീറ്റർ അധ്യക്ഷത വഹിച്ചു. വിജയികളായവരെയും പരാജയപ്പെട്ടവരെയും ഒരുപോലെ അഭിനന്ദിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.
വിജയികൾക്ക് ചാണ്ടി ഉമ്മൻ എം എൽ എ ട്രോഫികൾ വിതരണം ചെയ്തു. കോട്ടയം ഉപവിദ്യാഭ്യാസ ഡയറക്ടർ ഹണി ജെ അലക്സാണ്ടർ, റിസപ്ഷൻ കമ്മറ്റി കൺവീനർ രാജേഷ് എൻ വൈ, റിസപ്ഷൻ കമ്മറ്റി ജോയിന്റ് കൺവീനർ അന്നമ്മ ജോസഫ്, അംഗങ്ങളായ ജോജോ തോമസ്, സുമേഷ് മാത്യു, സന്തോഷ് തോമസ്, ബോബി, ബിനോയ് സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.
തുടർന്ന് കോട്ടയം ഉപവിദ്യാഭ്യാസ ഡയറക്ടർ ഹണി ജെ അലക്സാണ്ടർ പതാക താഴ്ത്തിയതോടെ ഇരുപത്തിമൂന്നാമത് കോട്ടയം റവന്യൂ ജില്ല കായിക മേളയുടെ ഔദ്യോഗിക സമാപനമായി.