/sathyam/media/media_files/2025/10/18/1001334082-2025-10-18-10-54-35.jpg)
കോട്ടയം: ജില്ലയിലെ എല്ലാ താലൂക്കുകളിലും മഴ ഉണ്ടെങ്കിലും ശക്തി കുറഞ്ഞതായി അധികൃതർ.
കാത്തിരപ്പള്ളി വില്ലേജിലെ തുമ്പമട ഭാഗത്ത് വെള്ളം കയറിയ 8 വീട്ടിലെ 32 പേരെ സമീപത്തുള്ള വീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു ഇപ്പോൾ നിലവിൽ പ്രശ്നങ്ങൾ ഇല്ല.
കപ്പാട്, മഞ്ഞപ്പള്ളി, എറികാട്, തുമ്പമട പ്രദേശങ്ങളിൽ നിരവധി വീടുകളിൽ വെള്ളം കയറിയിരുന്നു ചില വീടുകളിൽ അരയ്‌ക്കൊപ്പം വെള്ളം കയറിയതായി നാട്ടുകാർ പറയുന്നു..
ജില്ലയിൽ പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട് മറ്റ് അനിഷ്ട സംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
മഴ കുറഞ്ഞതോടെ മീനച്ചിലാറ്റിലെ ജലനിരപ്പ് നേരിയ തോതിൽ കുറഞ്ഞിട്ടുണ്ട്.
വെള്ളിയാഴ്ച വൈകിട്ട് പെയ്ത അതിശക്തമായ മഴയിൽ കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡിൽ ഉൾപ്പെടെ വെള്ളം കയറിയിരുന്നു.
മണിക്കൂറുകളോളം നിന്ന് പെയ്ത അതിശക്തമായ മഴയിലാണ് കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡിൽ ആനക്കല്ല്, മഞ്ഞപ്പള്ളി, കപ്പാട് മേഖലകളിൽ റോഡിൽ വെള്ളം കയറിയത്.
അതിശക്തമായ മഴയിൽ മേഖലയിലെ തോട്ടിൽ ജലനിരപ്പ് ഉയർന്നതോടെയാണ് റോഡിലേക്ക് വള്ളം കയറിയത്.
ഇതോടെ വാഹനഗതാഗതം ഭാഗികമായി തടസപ്പെട്ടിരുന്നു. പലയിടത്തും മരം വീണ് വൈദ്യുതി ബന്ധം താറുമാറായിട്ടുണ്ട്.