/sathyam/media/media_files/2025/10/18/educational-award-2025-10-18-13-00-17.jpg)
കോട്ടയം: കേരള കര്‍ഷകത്തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായവരുടെ മക്കള്‍ക്കുള്ള ജില്ലാതല വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു. എസ്.എസ്.എല്‍.സി/ ടി.എച്ച്.എസ്.എല്‍.സി, പ്ലസ്ടു / വി.എച്ച്.എസ്.ഇ പരീക്ഷകളില്‍ ഉന്നതവിജയം നേടിയവര്‍ക്കുള്ള പുരസ്‌കാരങ്ങളാണ് നല്‍കിയത്.
തിരുനക്കര ആര്‍.കെ. മേനോന്‍ ഹാളില്‍ (അര്‍ബന്‍ കോ -ഓപ്പറേറ്റീവ് ബാങ്ക്) നടന്ന ചടങ്ങില്‍ കേരള കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍പേഴ്സണ്‍ എന്‍.ചന്ദ്രന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു.
കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ പി.കെ. കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ.എസ്. മുഹമ്മദ് സിയാദ്, അക്കൗണ്ട്സ് ഓഫീസര്‍ ടി.എം. ജിജി എന്നിവര്‍ പങ്കെടുത്തു.
സംഘടനാ പ്രതിനിധികളായ എം.കെ. പ്രഭാകരന്‍, ജോണ്‍ വി. ജോസഫ്, ജോസ് ജോര്‍ജ്, എന്‍.സി. രാജന്‍, മോഹന്‍ദാസ് പള്ളിത്താഴെ, കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ പ്രൊഫ. എം.ടി. ജോസഫ്, കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ എസ്. ശ്രീനിവാസ് എന്നിവര്‍ പ്രസംഗിച്ചു.