New Update
/sathyam/media/media_files/2025/10/18/keralolsavam-2025-uzhavoor-2025-10-18-14-35-12.jpg)
ഉഴവൂര്‍: ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം 2025 വെളിയന്നൂർ വന്ദേമാതരം ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് ബ്ലോക്ക് പ്രസിഡണ്ട് രാജു ജോൺ ചിറ്റേത്ത് ഉദ്ഘാടനം ചെയ്തു.
Advertisment
ബ്ലോക്ക് വൈസ് പ്രസിഡൻറ് ഡോക്ടർ സിന്ധു മോൾ ജേക്കബ് അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എം മാത്യു, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ പി.എന്‍ രാമചന്ദ്രൻ, വന്ദേമാതരം വിഎച്ച്എസ്‌സി പ്രിൻസിപ്പാൾ ജയേഷ് ആര്‍, വെളിയന്നൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സുനിൽ എസ്, ബ്ലോക്ക് പഞ്ചായത്ത് ജിഇഇഒ മുകുൾ എസ്.വി എന്നിവർ സംസാരിച്ചു.