/sathyam/media/media_files/2025/10/19/untitled-design45-2025-10-19-22-25-14.jpg)
കോട്ടയം : ഉദയനാപുരം, കുമരകം, നീണ്ടൂർ , വാകത്താനം ഗ്രാമപഞ്ചായത്തുകളിലെ വികസന സദസ് തിങ്കളാഴ്ച (ഒക്ടോബർ 20) നടക്കും.
ഉദയനാപുരം, കുമരകം, നീണ്ടൂർ വികസന സദസ് സഹകരണം-തുറമുഖം -ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും.
ഉദയനാപുരം വൈക്കം മുഹമ്മദ് ബഷീർ സ്മാരക ഹാളിൽ( ബ്ലോക്ക് പഞ്ചായത്ത് ഹാൾ) രാവിലെ 10 നടക്കുന്ന ചടങ്ങിൽ സി.കെ ആശ എം.എൽ.എ. അധ്യക്ഷത വഹിക്കും.
ഉച്ചയ്ക്ക് 1.30ന് കുമരകം പഞ്ചായത്തിന് സമീപമുള്ള ഗവൺമെൻ് എൽ.പി സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന സദസിൽ പഞ്ചായത്ത് പ്രസിഡൻറ് ധന്യ സാബു അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്തംഗം കെ.വി ബിന്ദു മുഖ്യ പ്രഭാഷണം നടത്തും.
ഉച്ചയ്ക്ക് 2.30ന് നീണ്ടൂർ എസ്.എൻ.ഡി.പി ഹാളിൽ നടക്കുന്ന സദസിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. പ്രദീപ് അധ്യക്ഷത വഹിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഹേമലത പ്രേം സാഗർ, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആര്യ രാജൻ എന്നിവർ പങ്കെടുക്കും.
ചടങ്ങിൽ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തികരിച്ച വീടുകളുടെ താക്കോൽദാനവും മന്ത്രി നിർവഹിക്കും.
വാകത്താനം ഗ്രാമപഞ്ചായത്തിലെ വികസനസദസ് രാവിലെ 10.30 ന് മഹാത്മജി ഹാളിൽ അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്യും.