/sathyam/media/media_files/2025/10/20/1001339616-2025-10-20-12-15-34.jpg)
കുമരകം: കുമരകം കോണത്താറ്റ് പാലം പണിതപ്പോള്‍ സമീപന പാതയുടെ ഭാഗത്ത് ഓട പണിയാന്‍ കേരള റോഡ് ഫണ്ട് ബോര്‍ഡ് നടപടി എടുത്തില്ലെന്നാണു ആക്ഷേപം.
കോണത്താറ്റ് പാലത്തിന്റെ ഇരുകരകളിലെയും വെള്ളക്കെട്ട് വാഹന യാത്രയ്ക്കു തടസമാകും.
കനത്ത മഴ പെയ്താല്‍ ഇരുകരകളിലെയും സമീപന പാത തുടങ്ങുന്ന ഭാഗത്ത് വെള്ളക്കെട്ടുണ്ടാകും.
കോട്ടയത്തുനിന്ന് വരുമ്പോള്‍ കവലയ്ക്കല്‍ പാലത്തിനും ബോട്ട് ജെട്ടി പാലത്തിനും ഇടയിലുള്ള പല ഇടങ്ങളും വെള്ളക്കെട്ടുണ്ടാകുന്ന സ്ഥലങ്ങളാണ്.
മഴ ശക്തമായ പെയ്തയാല്‍ ഇവിടെ വെള്ളക്കെട്ട പതിവാണ്.
രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ കുമരകം സന്ദര്‍ശനത്തിനുള്ള ഒരുക്കത്തില്‍ കോട്ടയം കുമരകം റോഡിലെ വെള്ളക്കെട്ടിനു പരിഹാര മാകുമോയെന്നാണ് ജനം ചോദിക്കുന്നത്.
രാഷ്ട്രപതിയുടെ വാഹനം കടന്നു പോകാന്‍ പാലമോ അല്ലെങ്കില്‍ താല്‍ക്കാലിക റോഡും തുടര്‍ന്നുള്ള ഗുരുമന്ദിരം റോഡുമാണ് ഉപയോഗിക്കുക. തുടര്‍യാത്രയില്‍ വെള്ളക്കെട്ട് ഉണ്ടാകുന്ന ഭാഗത്തു കൂടി വേണം കടന്നു പോകാന്‍.
കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ ഈ ഭാഗങ്ങളില്‍ ഒന്നരയടിയിലേറെ വെള്ളം കെട്ടി നിന്നു.
മഴ തോര്‍ന്നാലും ഒരു ദിവസത്തോളം വെള്ളം കെട്ടി നില്‍ക്കും. പാലത്തിലെയും ഇരുകരകളിലെയും സമീപന പാതയില്‍നിന്നു മഴയത്ത് ഒഴുകി വരുന്ന വെള്ളമാണ് ഇവിടെ കെട്ടി നില്‍ക്കുന്നത്.
ഈ ഭാഗം മണ്ണിട്ട് ഉയര്‍ത്തി ടാര്‍ ചെയ്ത് ഓട പണിതാല്‍ മാത്രമേ വെള്ളക്കെട്ടിനു പരിഹാരമാകൂ എന്നു ജനങ്ങള്‍ പറയുന്നു