New Update
/sathyam/media/media_files/2025/10/20/high-mast-light-inauguration-uzhavoor-2025-10-20-23-42-12.jpg)
ഉഴവൂര്‍: ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് 2024-2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സ്ഥിരം സമിതി അദ്ധ്യക്ഷ കൊച്ചുറാണി സെബാസ്റ്റ്യന്റെ നിർദ്ദേശപ്രകാരം നവീകരിച്ച വെമ്പള്ളി ലക്ഷം വീട് കോളനി സാംസ്ക്കാരിക നിലയത്തിന്റെയും പുതിയതായി സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ചു.
Advertisment
കാണക്കാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക സുകുമാരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോൺ ചിറ്റേത്ത് ഉദ്ഘാടനം നിർവ്വഹിച്ചു.
ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ്.പ്രസിഡന്റ് ഡോ.സിന്ധുമോൾ ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ ബെറ്റ്സിമോൾ ജോഷി യോഗത്തിന് കൃതജ്ഞത രേഖപ്പെടുത്തി. കുട്ടികളുടെയും മുതിർന്നവരുടേയും കലാപരുപാടികൾ ഉദ്ഘാടനത്തിന് മാറ്റുകൂട്ടി.