യാത്രക്കാരില്‍ ആരോ ചെയിന്‍ വലിച്ചു.. ഏറ്റുമാനൂര്‍ കാണക്കാരിക്കു സമീപം കന്യാകുമാരി എക്‌സ്പ്രസ് കുടിങ്ങി. എന്‍ജിന്‍ തകരാര്‍ പരിഹരിക്കാനുള്ള നടപടികള്‍ ആരംഭിച്ചു

New Update
train stucked at kurupumthara

കോട്ടയം: ഏറ്റുമാനൂര്‍ കാണക്കാരിക്കു സമീപം എന്‍ജിന്‍ തകരാറിനെ തുടര്‍ന്നു ട്രെയിന്‍ കുടിങ്ങി. കന്യാകുമാരി എക്‌സ്പ്രസാണു കുടുങ്ങിക്കിടക്കുന്നത്. 

Advertisment

യാത്രക്കാരില്‍ ആരോ ചെയിന്‍ വലിച്ചതിനെ തുടര്‍ന്നു ട്രെയിന്‍ നില്‍ക്കുകയായിരുന്നു. എന്നാല്‍, ട്രെയിന്‍ വീണ്ടും മുന്നോട്ട് എടുക്കാന്‍ സാധിക്കാതെ വരുകയായിരുന്നു. എന്‍ജിന്‍ തകരാറാണെന്നാണു പ്രാഥമിക വിവരം. 

കോട്ടയത്തു നിന്നുള്ള മെക്കാനിക്കല്‍ സംഘം എത്തി അറ്റകുറ്റപ്പണികള്‍ ആരംഭിച്ചിട്ടുണ്ട്. അതേസമയം ചെയിന്‍ വലിച്ചത് ആരാണെന്നതു സംബന്ധിച്ച അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. 

ട്രെയിന്‍ നിര്‍ത്തിയിട്ടിരിക്കുന്നതിനാല്‍ ഒരു ട്രാക്കില്‍ക്കൂടെ മാത്രമേ കുറുപ്പന്തറ ഏറ്റുമാനൂര്‍ ഭാഗത്തു ഗതാഗതം നടക്കുന്നുള്ളൂ.

Advertisment