എരുമേലി ഗ്രാമപഞ്ചായത്തിൽ വികസന സദസ് നടന്നു

New Update
erumeli vikasana sadas
എരുമേലി: എരുമേലി ഗ്രാമപഞ്ചായത്തിലെ വികസന സദസ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. വലിയ പ്രതിസന്ധികൾക്കിടയിലും സംസ്ഥാനത്ത് ഏറ്റവുമധികം വികസനക്കുതിപ്പ് നടന്നത് ഈ സർക്കാരിന്റെ കാലത്താണെന്ന് അദ്ദേഹം പറഞ്ഞു.
ശബരിമല അന്താരാഷ്ട്ര എയർപോർട്ട്, 15 കോടി രൂപ മുടക്കി തീർത്ഥാടകസഹായ കേന്ദ്രം തുടങ്ങി സമാനതകളില്ലാത്ത വികസന മുന്നേറ്റമാണ് എരുമേലിയിൽ വരുന്നതെന്നും എംഎൽഎ പറഞ്ഞു.
Advertisment
എരുമേലി അസംപ്ഷൻ ഫൊറോന പള്ളി പാരിഷ് ഹാളിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുബി സണ്ണി അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ശുഭേഷ് സുധാകരൻ മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ റിസോഴ്സ് പേഴ്സൺ പി.എം. ഷെമീമും ഗ്രാമപഞ്ചായത്തിന്റെ വികസന നേട്ടങ്ങൾ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബി. മഞ്ജുവും അവതരിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സെയ്ദു മുഹമ്മദ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ.ആർ. അജേഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി.വി. ഹർഷകുമാർ, ജെസ്ന നെജീബ്, പി.എ. ഷാനവാസ്, ഷിനിമോൾ, സനില രാജൻ, എം.എസ്. സതീഷ്, മുൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. കൃഷ്ണകുമാർ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജുകുട്ടി, മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിശ്രീ സാബു, അസിസ്റ്റന്റ് സെക്രട്ടറി മുഹമ്മദ് ഷാഫി എന്നിവർ പങ്കെടുത്തു.
Advertisment