New Update
/sathyam/media/media_files/2025/10/22/suresh-gopi-visit-2025-10-22-20-32-45.jpg)
പള്ളിയ്ക്കത്തോട്: കേന്ദ്ര മന്ത്രി സുരേഷ് ഗോപി ആനിക്കാട് ശ്രീ ശങ്കരനാരായണ മൂർത്തീ ക്ഷേത്രത്തിൽ ദർശനം നടത്തി, ദേശാധിപനായി കുടികൊള്ളുന്ന ശ്രീ ശങ്കരനാരായണ മൂർത്തിയുടെ ഇഷ്ട വഴിപാടുകൾ നടത്തി.
Advertisment
തുടർന്ന്, ശ്രീ ആഞ്ജനേയസ്വാമിക്ക് ഗദയും കെടാവിളക്കിനുള്ള നെയ്യും അവൽ നേദ്യവും ഉൾപ്പെടെയുള്ള വഴിപാടുകളും നടത്തി. ശ്രീ ഹനുമാൻ സ്വാമിക്ക് ഗദ വഴിപാടായി സമർപ്പിക്കുന്നത് ഉദ്ദിഷ്ട കാര്യസിദ്ധിക്ക് വേണ്ടി എന്നാണ് വിശ്വാസം.
ആനിക്കാട് ശ്രീ ശങ്കരനാരായണ സേവാ സംഘം പ്രസിഡൻ്റ് ആർ രാജേഷ്, സെക്രട്ടറി രതീഷ് കട്ടച്ചിറ, ട്രഷർ പി എസ് പ്രസന്നകുമാർ, മാതൃസമിതി രക്ഷാധികാരി സി എൻ വാസന്തിയമ്മ എന്നിവരോടൊപ്പം സേവാ സംഘം ഭാരവാഹികൾ, മാതൃസമിതി അംഗങ്ങൾ, ഭക്തജനങ്ങൾ എന്നിവർ അദ്ദേഹത്തിൻ്റെ ദർശന സമയത്ത് ക്ഷേത്രത്തിൽ സന്നിഹിതരായിരുന്നു.